Flash News

6/recent/ticker-posts

ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത്: 11 ജില്ലകളില്‍ 10 ശതമാനത്തിന് മുകളില്‍

Views

തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. മലപ്പുറത്താണ് ടി.പി.ആര്‍ ഏറ്റവും കൂടുതല്‍, 17 ശതമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

11 ജില്ലകളില്‍ ടി.പി.ആര്‍ 10 ശതമാനത്തിന് മുകളിലാണെന്നും പൊതുവില്‍ എല്ലാ ജില്ലകളിലും കാര്യങ്ങള്‍ ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ടാക്‌ട് ട്രേസിംഗ്, ടെസ്റ്റിംഗ് എന്നിവയ്‌ക്കൊപ്പം വാക്‌സിനേഷനും ഒന്നിച്ച്‌ നീക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ടി.പി.ആര്‍ 5ന് താഴെയുള്ള 73 പ്രദേശങ്ങളാണുള്ളത്. ടി.പി.ആര്‍ 5നും 10നും ഇടയിലുള്ള 335, ടി.പി.ആര്‍ 10നും 15നും ഇടയിലുള്ള 355, ടി.പി.ആര്‍ 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.


Post a Comment

0 Comments