Flash News

6/recent/ticker-posts

ഇൻസ്റ്റഗ്രാമിൽ റോണാൾഡോയുടെ ഒരു പോസ്റ്റിന് 11.9 കോടി രൂപ മൂല്യം..

Views

ഇൻസ്റ്റഗ്രാമിൽ റോണാൾഡോയുടെ ഒരു പോസ്റ്റിന് 11.9 കോടി രൂപ മൂല്യം..



ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ (Instagram Rich List 2021) ഒന്നാമതെത്തി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഒരു പെയ്‌ഡ് പോസ്റ്റിന് റൊണാൾഡോയ്‌ക്ക് ലഭിക്കുന്നത് 11.9 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാരനായിരുന്നു റൊണാൾഡോ. ആദ്യമായാണ് ഒരു സ്പോർട്‌സ് താരം ഈ പട്ടികയിൽ ഒന്നാമതെത്തുന്നത്.
ഇന്ത്യയിൽ നിന്ന് ക്രിക്കറ്റ് താരം വിരാട് കോഹിലിയും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പട്ടികയിൽ ഇടം നേടി. പട്ടികയിൽ പത്തൊമ്പതാമനായ കോഹ്‌ലിക്ക് ഒരു ഇൻസ്റ്റാ പോസ്റ്റിന് ലഭിക്കുന്ന പ്രതിഫലം 5 കോടി രൂപയാണ്. കഴിഞ്ഞ തവണ 23ആം സ്ഥാനത്തായിരുന്നു കോഹ്‌ലി.

27ആം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയ്‌ക്ക് ലഭിക്കുന്നത് 3 കോടിയോളം രൂപയാണ്. ഫുട്ബോൾ താരം ലയണല്‍ മെസി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 8.21 കോടി രൂപയാണ് മെസിക്ക് ഒരോ പെയ്‌ഡ് പോസ്റ്റിനും ലഭിക്കുന്നത്. ഹോളിവുഡ് നടനും ഡബ്ളിയു ഡബ്ളിയു ഇ താരവുമായിരുന്ന ദി റോക്ക് എന്നറിയപ്പെടുന്ന ഡെയ്‌ൻ ജോൺസൻ ആണ് രണ്ടാം സ്ഥാനത്ത്.



Post a Comment

0 Comments