നീറ്റ് പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു ; സെപ്തംബര്‍ 12 ന്.
നാളെ മുതല്‍ അപേക്ഷിക്കാം.
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ രാജ്യമെമ്പാടും സെപ്തംബര്‍ 12ന് നടക്കും.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. നാളെ വൈകിട്ട് 5 മണി മുതല്‍ എന്‍.ടി.എ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു.
1 Comments
ദയവായി ഇനിയും മാറ്റുകയോ നീട്ടുകയോ ചെയ്യരുത് .
ReplyDelete