Flash News

6/recent/ticker-posts

18 കോടി രൂപയുടെ മരുന്നിന് നികുതി മാത്രം 6 കോടി രൂപ ; കേരളത്തില്‍ മാത്രം എസ്.എം.എ ബാധിച്ച 100 ലധികം കുട്ടികൾ

Views


കേരളത്തിന്റെ മനുഷ്യത്വം ഒറ്റക്കെട്ടാണെന്ന് ലോകത്തിന് തന്നെ കാണിച്ചു കൊടുത്ത സംഭവമായിരുന്നു കണ്ണുരിലെ മുഹമ്മദിന്റെ ചികിത്സാ ചെലവിന് വേണ്ടി ഒരാഴ്ച കൊണ്ട് 18 കോടി രൂപ സ്വരൂപിച്ച സംഭവം. കേരള സമൂഹം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിന്നപ്പോള്‍ അനുകമ്ബയും കാരണ്യവും ഒഴുകി. എന്നാല്‍ മരുന്നിന് ഈ കോടികള്‍ കണ്ടെത്താന്‍ കഴിയാതെ കേരളത്തില്‍ 100 ലധികം കുട്ടികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.
സ്പൈനല്‍ മസ്‌ക്യൂലര്‍ അട്രോഫി (എസ്.എം.എ) കേസുകളില്‍ മരുന്നിന്റെ നികുതി മാത്രം ആറു കോടിയോളം വരും. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിന് ആറ് കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നികുതിയായി മാത്രം ഈടാക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ പറയുന്നു.
കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്റെ കാര്യത്തില്‍ പക്ഷേ നികുതിയിളവ് കിട്ടിയിരുന്നില്ല.
ഈ കേസില്‍ നികുതി ഇളവ് ലഭിക്കാത്ത നിരവധി കേസുകളും രാജ്യത്തുണ്ട്. മഹാരാഷ്ട്രയിലെ ടീരാ കമ്മത്ത് എന്ന കുഞ്ഞിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആറ് കോടി ഇറക്കുമതി നികുതി ഒഴിവാക്കി നല്‍കിയിരുന്നു. ആറ് മാസം പ്രായമായിരുന്നു കുഞ്ഞിനുണ്ടായിരുന്നത്. സമാന മറ്റ് ചില കേസുകളിലും കേന്ദ്രം നികുതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്. രാജ്യത്ത് 800ലധികം എസ്.എം.എ ബാധിതരായ കുട്ടികളുണ്ടെന്നാണ് വിവരം.
ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്കില്‍ പങ്കുവെച്ചിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച്‌ സോള്‍ജെന്‍സ്മ എന്ന മരുന്ന ഒറ്റത്തവണ ഞരമ്ബില്‍ കുത്തിവെക്കേണ്ടുന്ന മരുന്നാണ്. രണ്ട് വര്‍ഷമായിട്ടേ ഉള്ളൂ ഇത് കണ്ടുപിടിച്ചിട്ട്. രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്.
അമേരിക്കയിലെ എഫ്ഡിഎ അംഗീകരിച്ച മരുന്നുകളില്‍ ഏറ്റവും വിലയേറിയതാണ് ഇത്. മുഹമ്മദിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് മസ്‌ക്യൂലര്‍ അട്രോഫി ബാധിതരായ കുട്ടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലെത്തുന്നത്. നേരത്തേയും ഇന്ത്യയിലെ എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് മരുന്നെത്തിക്കാന്‍ വിവിധ സംഘടനകള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഔദ്യോഗിക ഇടപെടല്‍ ഉണ്ടാകാത്തതാണ് തിരിച്ചടിയാകുന്നത്. ഇത്തരം കുട്ടികളുടെ ചികിത്സക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു.

ഇതുവരെയുണ്ടായിട്ടില്ല. ചുരുക്കം ചില കേസുകളില്‍ മാത്രമാണ് മരുന്നിന് നികുതി ഇളവ് ലഭിക്കുന്നത്. ഈ ഇളവ് എസ്.എം.എ ബാധിച്ച എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പെരിന്തല്‍മ്മണ്ണ സ്വദേശിയായ മറ്റൊരു കുട്ടിക്ക് വേണ്ടിയും കേരളം സഹായം അഭ്യര്‍ത്ഥിച്ച്‌ രംഗത്തുവന്നിട്ടുണ്ട്. നികുതി ഇളവ് എങ്കിലും നല്‍കിയാല്‍ ഇത്രയും തുക വരില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Post a Comment

1 Comments

  1. ഇങ്ങളെന്തുന്നാ ഈ പറയിന്നത് ?. ആറ് കോടി രൂപ സർക്കാർ ഖജനാവിലേക്കു വരുന്ന പണം വേണ്ടാന്ന് വെക്കാനോ ?. നാളെ അനക്കും എനക്കും അയാൾക്കും ഒരു ജലദോഷം വന്നാല് അമേരിക്കയിലും ബ്രിട്ടണിലും ഒക്കെ പോയി ചികിൽസിക്കണമെങ്കിൽ ഖജനാവിൽ പണം വേണ്ടേ ? ആയതിലേക്കു എവിടന്നുള്ള വരുമാനമാണ് ഈ ആറുകോടി നികുതി വാങ്ങാൻ പാടില്ലാന്ന് പറയുന്ന നികൃഷ്ടജീവികൾ കണ്ടിരിക്കുന്നത് . കിട്ടുമെങ്കിൽ പന്ത്രണ്ടു കോടിയും നികുതിയായി പിരിക്കണമെന്നാണ് സർക്കാർ കണ്ടിട്ടുള്ളത് . നൂറ് രൂപയുടെ മദ്യത്തിന് തൊള്ളായിരം രൂപ ലാഭവും നികുതിയും കൂട്ടി ആയിരത്തിഒരുന്നൂറിന് വിറ്റിട്ടും ഇവിടെത്തെ കുടിയന്മാർ അതുവാങ്ങിക്കുടിച്ചു വികസനപ്രവർത്തനങ്ങളിൽ സഹകരിക്കുന്നില്ലേ . ഈവക വർത്താനം പറയുന്നതിന് മുമ്പ് ഞങ്ങളുടെ ആ പാട്ടൊന്നു കേട്ടിട്ടു ചിന്തിക്കണം . ചിന്തിക്കുന്നതിനു മുമ്പ് പാട്ട് ഈണത്തിലൊന്നു പാടുന്നതും ഗൊണം ചെയ്യും കേട്ടാ . മനുഷ്യനാകണം മനുഷ്യനാകണം മനുഷ്യനാകണം മനുഷ്യനാകണം

    ReplyDelete