Flash News

6/recent/ticker-posts

കേരളത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21 ന്

Views

ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ  ദുൽഖഅദ് 30 പൂർത്തിയാക്കി നാളെ ദുൽഹജ്ജ് ഒന്ന് ആയും വലിയപെരുന്നാൾ 21 ബുധനാഴ്ചയും ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.

കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്‌റി മുത്തുക്കോയ തങ്ങൾ എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്.കൊവിഡ് സാഹചര്യമായതിനാല്‍ ഈദ്ഗാഹുകള്‍ ഉണ്ടാകില്ല.



Post a Comment

0 Comments