Flash News

6/recent/ticker-posts

വാക്‌സിന്‍ വില പുതുക്കി തീരുമാനിച്ച് കേന്ദ്രം കൊവിഷീല്‍ഡിന് 215 രൂപ,കൊവാക്‌സിന് 225

Views

കമ്ബനികളില്‍ നിന്ന് വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ വില കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കൊവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന കൊവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു.

ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്‌സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്ബനികള്‍ക്ക് നല്‍കി.കൊവിഷീല്‍ഡിന്റെ 37.5 കോടിയും കൊവാക്‌സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക.

നികുതി ഇല്ലാതെ 205 രൂപയാണ് കൊവിഷീല്‍ഡിന്റെ വില, കൊവാക്‌സിന് 215 രൂപയും.നിലവില്‍ 150 രൂപയ്ക്കാണ് കമ്ബനികള്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടു വാക്‌സിനും നല്‍കുന്നത്.കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്ത വിലയ്ക്കാണ് കമ്ബനികള്‍ വാക്‌സിന്‍ നല്‍കുന്നത്.


Post a Comment

1 Comments

  1. Covid 19 ന് ഫലപ്രദമായ oru മരുന്ന് കണ്ടുപിടിച്ചാൽ ഈ വാക്സിൻ കച്ചോടവും വാക്സിൻ കമ്പനികളും സർക്കാരുകളും ചേർന്ന് ജനങ്ങളോടു ചെയ്തുകൊണ്ടിരിക്കുന്ന ഈ മസിലുപിടുത്തങ്ങളും അന്ന് രാവിലെ നിൽക്കും . അങ്ങനെയൊരു മരുന്നുവന്നാൽ ഈ വാക്സിനുകളൊക്കെ പിന്നെ അഞ്ചുരൂപക്ക് പത്തെണ്ണം വെച്ച് തെരുവിൽ വിറ്റാലും ചെലവാകുമോ ?.

    ReplyDelete