Flash News

6/recent/ticker-posts

മാലിദ്വീപില്‍ ഇറങ്ങിയ 248 യാത്രക്കാരെ തിരിച്ചയച്ചു; മറ്റു രാജ്യങ്ങളിലേയ്ക്ക് പോകുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

Views

മാലി: മാലിദ്വീപില്‍ ഇറങ്ങിയ യാത്രക്കാരെ തിരിച്ചയച്ചു. ഇന്നലെ മാലിയില്‍ ഇറങ്ങിയ 248 യാത്രക്കാരെയാണ് മാലിദ്വീപ് എയര്‍പോര്‍ട്ട് ഇമിഗ്രേഷനില്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ഹോട്ടല്‍ ബുക്കിങ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇമിഗ്രേഷന്‍ ഓഫീസര്‍മാരുടെ ക്ര്യത്യതയാര്‍ന്ന പരിശോധനയെ പ്രശംസിച്ച് മാലി ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ ജനറലും രംഗത്തെത്തിയിരുന്നു. കര്‍ശന പരിശോധനയാണ് മാലി ഇമിഗ്രേഷനില്‍ നടക്കുന്നത്. അതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ ഹോട്ടല്‍, റിസോര്‍ട്ട് ബുക്കിങ്, മടക്കയാത്ര വിമാന ടിക്കറ്റ് തുടങ്ങി മാലിദ്വീപ് പ്രവേശനത്തിനാവശ്യമായ നടപടികള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതാണ്. 

പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ അതിര്‍ത്തി നിയന്ത്രണ നടപടികളിലെ മാറ്റങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും നിയമം നടപ്പാക്കുന്നതിനും നിയമാനുസൃതമായ യാത്രക്കാര്‍ക്ക് സുരക്ഷിതമായ സംവിധാനം ഉറപ്പാക്കുന്നതിനുമാണ് ഞങ്ങളുടെ മുന്‍ഗണനയെന്നും ഇമിഗ്രേഷന്‍ വ്യക്തമാക്കി.

അതേസമയം, ഇന്നലെ മുതല്‍ മാലിയില്‍ മലയാളികള്‍ ഇറങ്ങിത്തുടങ്ങി. സൗദിയിലേക്കുള്ള മലയാളി യാത്രികര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പാക്കേജില്‍ ഇന്നലെ മുതല്‍ ഇറങ്ങിയെന്നും വരും ദിവസങ്ങളിലും യാത്ര സജ്ജീകരിച്ചിട്ടുണ്ടെന്നും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ഓണ്‍ അറൈവല്‍ വിസയാണ് ഇന്ത്യക്കാര്‍ക്ക് മാലിദ്വീപില്‍ ലഭിക്കുന്നത്.


Post a Comment

1 Comments

  1. ഹോട്ടൽ ബുക്കിങ് വ്യാജമായതെന്തുകൊണ്ട് ?. ട്രാവൽ ഏജൻസികളല്ലേ ഇതിന്റെ ഉത്തരവാദികൾ ?.

    ReplyDelete