Flash News

6/recent/ticker-posts

ഇന്ത്യയിലെ റോഡുകള്‍ലോകോത്തര നിലവാരത്തിലേക്ക് മോടിപിടിപ്പിക്കുന്നത് 60,000കി.മീ റോഡ്.!!

Views
ഇന്ത്യയിലെ റോഡുകള്‍
ലോകോത്തര നിലവാരത്തിലേക്ക് മോടിപിടിപ്പിക്കുന്നത് 60,000
കി.മീ റോഡ്.!!

രാജ്യത്തെ ദേശീയപാതയോരങ്ങളിൽ വൻ വികസന പദ്ധതി യാഥാർഥ്യമാക്കാൻ റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയം. പാതയ്ക്കിരുവശവും ടൗൺഷിപ്പുകൾ, സ്മാർട്ട് സിറ്റികൾ, ലോജിസ്റ്റിക് പാർക്കുകൾ, വ്യാവസായിക ക്ലസ്റ്ററുകൾ എന്നിവ നിർമിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അനുമതിതേടുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

മന്ത്രാലയവുമായി ബന്ധപ്പെട്ട ഓൺലൈൻപരിപാടിയിൽ വെള്ളിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസവും 40 കിലോമീറ്റർ എന്നതോതിൽ ലോകോത്തരനിലവാരമുള്ള 60,000 കിലോമീറ്റർ ദേശീയപാത നിർമിക്കും. 2.5 ലക്ഷത്തോളം കോടി ചെലവുവരുന്ന തുരങ്കങ്ങളും നിർമിക്കും. നവീന സാങ്കേതികവിദ്യയുടെയും ഗവേഷണത്തിന്റെയും സഹായത്തോടെ സ്റ്റീലും സിമന്റും കുറച്ചാവും നിർമാണം.

റോഡുനിർമാണ യന്ത്രസാമഗ്രികളിൽ സി.എൻ.ജി., എൽ.എൻ.ജി., എത്തനോൾ എന്നിവയാവും ഇന്ധനമായി ഉപയോഗിക്കുക. ഇറക്കുമതി കുറച്ച്, ചെലവും മലിനീകരണവും കുറഞ്ഞ പ്രാദേശികവിഭവങ്ങൾ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മന്ത്രി വ്യക്തമാക്കി. 63 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയുള്ള ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ്.

റോഡുനിർമാണ യന്ത്രസാമഗ്രികളിൽ സി.എൻ.ജി., എൽ.എൻ.ജി., എത്തനോൾ എന്നിവയാവും ഇന്ധനമായി ഉപയോഗിക്കുക. ഇറക്കുമതി കുറച്ച്, ചെലവും മലിനീകരണവും കുറഞ്ഞ പ്രാദേശികവിഭവങ്ങൾ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മന്ത്രി വ്യക്തമാക്കി. 63 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയുള്ള ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ്.


Post a Comment

1 Comments

  1. എന്ത് ലോകോത്തരം ?. ഇത്രകാലവും ലോകോത്തരം ലോകോത്തരം എന്ന വായ്‌ത്താരിയല്ലാതെ വല്ലതും നടന്നിട്ടുണ്ടോ സാറന്മാരേ ?. മന്ത്രിമാരും ഉന്നതരായ രാഷ്ട്രീയത്തൊഴിലാളികളും ഉന്നത ഉദ്യോഗസ്ഥരും ചെറിയൊരു പനി വന്നാൽപ്പോലും അമേരിക്കയിലേക്കും (USA ) ബ്രിട്ടനിലേക്കും ചികിൽസിക്കാനായി പറക്കുന്നു . എന്താ അവിടെയുള്ള ലോകോത്തരസൗകര്യവും ലോകോത്തരചികിത്സയും ഇവിടെത്തന്നെ സ്ഥാപിക്കാത്തതെന്ത് ?. അതോ ഇവിടുത്തെ സാധാരണ പൗരന് ലോകോത്തരചികിത്സ കിട്ടിപ്പോകും എന്ന ഭയം കൊണ്ടാണോ അത്തരം ലോകോത്തരചികിത്സാ സൗകര്യങ്ങൾ ഇവിടെ ഉണ്ടാക്കാത്തത് ?. ലോകോത്തരമായ റോഡ് പോലും . കോടീശ്വരന്മാർക്ക് അവരുടെ രഥങ്ങൾ യാതൊരു കുലുക്കവും അനുഭവപ്പെടാതെ ഓടിക്കുവാനുള്ള സൗകര്യമല്ല ഇപ്പോൾ അത്യാവശ്യം . നരകയാതന അനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമേകുന്ന ലോകോത്തര ചികിത്സയാണ് ഇവിടെ ഇപ്പോൾ ഭൂരിപക്ഷത്തിന്റെയും അത്യാവശ്യം .

    ReplyDelete