Flash News

6/recent/ticker-posts

കാറിലെ ബ്ലൂടൂത്തിലൂടെ ഫോണില്‍ സംസാരിക്കുന്നതിന് വിലക്കില്ല.

Views
🚘കാറിലെ ബ്ലൂടൂത്തിലൂടെ ഫോണില്‍ സംസാരിക്കുന്നതിന് വിലക്കില്ല.

തിരുവനന്തപുരം : വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ് കുറ്റമെന്നും കാറുകളിലെ ബ്ലൂ ടൂത്ത് മുഖേന ഫോണില്‍ സംസാരിച്ചാല്‍ പിടികൂടാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍.

2017ല്‍ ഇറങ്ങിയ ഗതാഗത ചട്ടപ്രകാരം ഡ്രൈവിങ്ങിനിടെ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ് കുറ്റകരം.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ബ്ലൂ ടൂത്ത് സംവിധാനം വഴി ഫോണില്‍ സംസാരിച്ചാല്‍ കുറ്റകരമാണോ അല്ലയോ എന്നതായിരുന്നു ചര്‍ച്ച.

ബ്ലൂ ടൂത്ത് സംവിധാനം വഴി ഹാന്‍ഡ്സ് ഫ്രീയായി സംസാരിക്കുന്നത് കൊണ്ട് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

നിലവില്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതു പിടികൂടാന്‍ നിര്‍ദ്ദേശം പോയിട്ടുമില്ല.

ബ്ലൂ ടൂത്ത് സംവിധാനത്തിലൂടെ ഡ്രൈവിങ്ങിനിടെ സംസാരിച്ചാല്‍ കുറ്റം തെളിയിക്കാന്‍ മൊബൈല്‍ ഫോണ്‍ വിളി പട്ടിക പരിശോധിക്കേണ്ടി വരും.

ഇങ്ങനെ സംസാരിച്ചതിന്റെ പേരില്‍ പിടികൂടുകയെന്നത് പ്രായോഗികവുമല്ല.


Post a Comment

2 Comments

  1. ബ്ലൂട്ടൂതിലോടെ ആയാലും ടെലിപ്പതിയിലൂടെ ആയാലും വാഹനമോടിക്കുന്നവൻ മറ്റൊരാളോട് സംസാരിക്കുമ്പോൾ അയാളുടെ ശ്രദ്ധ പകുതിയിലധികവും ആ സംസാരത്തിലേക്കു മാറിപ്പോകുകയും വാഹനമോടിക്കുന്നതിലുള്ള ശ്രദ്ധ അത്രയും കുറയുകയും ആ ശ്രദ്ധക്കുറവ് വാഹനാപകടത്തിലേക്കു ചെന്നെത്തുകയും ചെയ്യുന്നു . ആരോടെങ്കിലും സംസാരിക്കണമെങ്കിൽ ഡ്രൈവൻ വാഹനം റോഡിനു പുറത്തേക്കു ഇറക്കി നിറുത്തി മാത്രമേ സംസാരിക്കാവൂ എന്ന് നിയമം ഇല്ലെങ്കിൽ നിയമനിർമാണം നടത്തണം . അങ്ങനെയുള്ള നിയമങ്ങൾ മുഖം നോക്കാതെ നടപ്പിലാക്കുന്നതിലൂടെ വാഹനാപകടങ്ങളും അപകടമരണങ്ങളും ഗണ്യമായി കുറയുന്നത് കണ്ടിട്ടുണ്ട് .

    ReplyDelete
  2. ബ്ലൂട്ടൂത്തിലൂടെയുള്ള ഫോൺ സംഭാഷണവും ഡ്രൈവിംഗിനിടയിൽ പാടില്ലെന്ന് ബഹുമാനപെട്ട പുതിയ സംസ്ഥാന പോലീമേധാവി അർദ്ധശങ്കക്കിടയില്ലാത്തവിധം അറിയിച്ചിരിക്കുന്നു . കടുത്ത ശിക്ഷകളും കനത്ത തുക പിഴയും മുഖം നോക്കാതെ നടപ്പാക്കിയാൽ പുതിയൊരു ട്രാഫിക്ക് സംസ്കാരവും ട്രാഫിക്‌ നിയമങ്ങൾ അനുസരിക്കുന്ന ഒരു പരിഷകൃതസമൂഹവും നമുക്ക് കെട്ടിപ്പടുക്കാം .

    ReplyDelete