Flash News

6/recent/ticker-posts

ഓൺലൈൻ ക്ലാസുകൾ: ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങാനുള്ള പലിശ രഹിത വായ്പ പദ്ധതിക്ക് റിസർവ് ബാങ്ക് സ്റ്റേ...!!!

Views
••ഓൺലൈൻ ക്ലാസുകൾ: ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങാനുള്ള പലിശ രഹിത വായ്പ പദ്ധതിക്ക് റിസർവ് ബാങ്ക് സ്റ്റേ...!!!



ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് സഹകരണ ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ വിദ്യാ തരംഗിണി പദ്ധതിക്ക് ആര്‍ബിഐയുടെ സ്റ്റേ. കേരളത്തില്‍ ആര്‍ബിഐയുടെ ലൈസന്‍സുള്ള അറുപതോളം ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്കാണ് തടസം വന്നിരിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍സ് ആക്‌ട് പ്രകാരം ആര്‍ബിഐ ലൈസന്‍സുള്ള ബാങ്കുകള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ വിദ്യാ തരംഗിണി പദ്ധതിപ്രകാരമുള്ള ലോണ്‍ അനുവദിക്കുന്നില്ലെന്നും അര്‍ബന്‍ ബാങ്ക് മാനേജ്മെന്റ് ഫെഡറേഷന്‍ അറിയിച്ചു.
 
ഇത് മറ്റു സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളെയും ബാധിക്കുമോ എന്നാണ് രക്ഷിതാക്കളുടെ ആശങ്ക.മറ്റ് ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങുന്നതിനായി എല്ലാ സഹകരണ ബാങ്കുകളോടും പതിനായിരം രൂപ വീതം 50 പേര്‍ക്ക് ലോണ്‍ അനുവദിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. സ്കൂളുകളില്‍നിന്ന് വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ ലോണിനെ കുറിച്ച്‌ വിദ്യാര്‍ത്ഥികളെ അറിയിക്കുകയും ചെയ്തിരുന്നു.


Post a Comment

0 Comments