Flash News

6/recent/ticker-posts

"പെ' ട്രോൾ": വേങ്ങരയുടെ ഷോർട്ട് ഫിലിം കത്തിപ്പടരുന്നു..!

Views

        ✍🏻NSNM-PALANI

'രാവിലെ സൂര്യനുദിക്കുന്നു... ഇത് നിഷേധിക്കാനാകാത്ത സത്യം...!' എന്നാലിപ്പോൾ പെട്രോൾ വിലക്കയറ്റ വാർത്ത കേട്ട് ദിവസവും കണ്ണ് തള്ളുന്നതും നിഷേധിക്കാനാകാത്ത സത്യം...! മുമ്പ് പലരും സ്വർണ്ണവിലയും അടയ്ക്ക, തേങ്ങ, കുരുമുളക് എന്നിവയുടെയെല്ലാം വിലയറിയാനാണ് പത്രം നോക്കിയിരുന്നത്. എന്നാൽ, ഇന്ന് പെട്രോൾ വിലയറിയാനാണ് പത്രം വായിക്കുന്നതും ടി വി കാണുന്നതും...!
      കേന്ദ്ര സർക്കാറിൻ്റെ തീവെട്ടിക്കൊള്ളക്കെതിരേ  എങ്ങും പ്രതിഷേധം ഇരമ്പുകയാണ്. എന്നാൽ, ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി മലപ്പുറം വേങ്ങര-ചുള്ളിപ്പറമ്പ് പ്രദേശത്തെ ഒരു കൂട്ടം യുവാക്കൾ തകർത്തഭിനയിച്ച 
''പെ' ട്രോൾ'' ഷോർട്ട് ഫിലിം കേന്ദ്ര സർക്കാറിൻ്റെ കുത്തിന് പിടിക്കുന്നതായി മാറി. വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി നിസാം സംവിധാനം ചെയ്ത്  നായകനായെത്തിയ ഈ ഷോർട്ട് ഫിലിമിൽ ഫൈസൽ പാറക്കൽ, മർവാൻ എ.ടി, ഇസ്മായീൽ പി.പി, ആഷിക്, ആസിഫ് എന്നിങ്ങനെ ആറു പേരാണ് ഇതിൽ അഭിനയിച്ചത്.
        പെട്രോളിന് പകരമായി നായകൻ്റെ മൂത്രം ഉപയോഗപ്രദമാണെന്നറിഞ്ഞ് ആളുകളെത്തുന്നതും റിലെവെൻസ് എന്ന കമ്പനിക്കാർ വരികയും നായകനെ റിലെവെൻസ് കമ്പനി സീൽ ചെയ്ത് കൊണ്ട് പോകുന്ന രംഗം കേന്ദ്ര സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമായി ജനം വിലയിരുത്തി. സൗദി ഗവൺമെൻറ്  ദാനമായി നൽകിയ സൗദി പതാക സീൽ ചെയ്ത ഓക്സിജൻ   സിലിണ്ടറിന് മുകളിൽ 
' റിയൻലൻസ് ' കമ്പനിയുടെ സീൽ പതിച്ച് സൗദിയുടെ ഔദാര്യം മറച്ച് വെച്ച മോദി സർക്കാറിൻ്റെ നാണംകെട്ട പ്രവർത്തിക്ക് കനത്ത പ്രഹരമായിരുന്നു നിസാം എന്ന നായകനെ കമ്പനി സീൽ പതിച്ച് കൊണ്ടു പോകുന്ന രംഗം.
       ചെറുപ്പം മുതൽ സിനിമാ ലോകം സ്വപ്നം കണ്ട് വളരുന്ന നിസാം എന്ന യുവതാരത്തിന് എല്ലാവിധ പ്രോത്സാഹനവും നൽകാൻ ചെറുപ്പം മുതൽ ഇന്നോളം ഫൈസൽ പാറക്കൽ ഉറ്റ സുഹൃത്തായുണ്ട്.ഇതിനിടയിൽ പ്രവാസ ലോകത്തും രണ്ട് പേരും ഒഴിവ് വേളകളിൽ സിനിമാ സ്വപ്നങ്ങൾ നെയ്തു.മൂന്ന് വർഷം മുമ്പ് സൗദി നിതാഖാതിൽ ഇവർ നാടണഞ്ഞു.
        പായ്ക്കപ്പൽ, തസ്ക്കരഗ്രാമം എന്ന സിനിമകളിൽ നിസാം തൻ്റെ മികവ് കാണിച്ചെങ്കിലും കോവിഡ് കാരണം ഷൂട്ടിംങ് പൂർത്തിയായില്ല.എങ്കിലും
 സിനിമ എന്ന സ്വപ്നം ഒരിക്കൽ പൂവണിയുമെന്ന ആത്മവിശ്വാസം നിസാമിനുണ്ട്. 
       പെ' ട്രോൾ എന്ന ഷോർട്ട് ഫിലിമിനെ കുറിച്ച് വേങ്ങര പോപ്പുലർ ന്യൂസ് യൂ ട്യൂബ് ചാനൽ വഴി വാർത്തയാക്കിയിരുന്നു. ഈ റിപ്പോർട്ട് തയ്യാറാക്കാനായി ഞാൻ ഈ ചാനൽ അഡ്മിൻ അസ്ജാൻ മൂട്ടപ്പറമ്പൻ്റെ സഹായം തേടുകയും അദ്ദേഹം നിസാമുമായി വാട്സാപ്പ് വഴി സംസാരിക്കുകയും ആ സന്ദേശം എനിക്ക് കൈമാറുമ്പോൾ നിസാമിൻ്റെ ഹൃദയം തുറന്ന ആനന്ദവും ആവേശവും അതിൽ വ്യക്തമായിരുന്നു. തൻ്റെ സ്വപ്നങ്ങളെ കുറിച്ചറിയാൻ ഈ ന്യൂസ് ചാനലിൽ നിന്ന് വിളിച്ചത് ഒരു വലിയ വിജയമായാണ് നിസാമും കൂട്ടുകാരും കണ്ടത്.
       സ്ക്കൂൾ - കോളേജ് കാലങ്ങളിലേ നിസാമിൻ്റെ അഭിനയ മികവിന് അദ്ധ്യാപകരുടെ പ്രോത്സാഹനം ലഭിച്ചിരുന്നു.നൗഷാദ് അമാൻ മാട്ടിയുടെ 'തേടിപ്പോകാം' എന്ന ആൽബത്തിലും നിസാം അഭിനയിച്ചിട്ടുണ്ട്.
പെ 'ട്രോൾ ഷോർട്ട് ഫിലിമിന് മുമ്പ് പ്രവാസി, ജീവാത്മാവ്, സ്വദഖ, മരണം, ലോക് ഡൗൺ, കെ എൽ ടെൻ, യാത്ര, തള്ള് കുഞ്ഞാപ്പു തുടങ്ങിയ നിരവധി ഷോർട്ട് ഫിലിമിലും നായകനായി നിസാം തിളങ്ങിയിട്ടുണ്ട്.



Post a Comment

0 Comments