Flash News

6/recent/ticker-posts

അനധികൃത പരസ്യ ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും ഉടൻ നീക്കണമെന്ന് സംസ്ഥാന സർക്കാർ

Views


അനധികൃത പരസ്യ ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അനുമതി ആവശ്യമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കാന്‍ കര്‍ശന ഉപാധികളും ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിട്ടുണ്ട് . തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള അനധികൃത പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സുകള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, എന്നിവ അടിയന്തരമായി നീക്കം ചെയ്യണം.
ഇവ നീക്കം ചെയ്യാനാവശ്യമായ സഹായം ദേശീയപാത അതോറിറ്റിക്ക് നല്‍കണം. നീക്കം ചെയ്യാന്‍ അറിയിപ്പ് നല്‍കി മൂന്നു ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെങ്കില്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യാന്‍ നോട്ടിസ് നല്‍കണം. എന്നിട്ടും അനുസരിക്കാത്തവ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നീക്കം ചെയ്യണം.ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കും.
നിയമപ്രകാരം അനുമതി ആവശ്യമുള്ളവയ്ക്ക് കര്‍ശന ഉപാധികളും ഏര്‍പ്പെടുത്തി. ബോര്‍ഡുകളും ഹോര്‍ഡിംഗ്സുകളും സ്ഥാപിക്കുന്നതുകൊണ്ട് അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാരവും കരാറുകാരന്‍ നല്‍കണം. ഇതിനായി 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നിര്‍ബന്ധമാക്കി.
റോഡ് സേഫ്റ്റി അതോറിറ്റിയുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും സമ്മതപത്രവും നിര്‍ബന്ധമാണ്. മരങ്ങളില്‍ ആണിയടിച്ചുള്ള എല്ലാ പരസ്യങ്ങളും നീക്കം ചെയ്യണം. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയ്ക്ക് ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Post a Comment

1 Comments

  1. പരസ്യബോർഡുകളിൽ ഏതാണ് അധികൃതം ?. ഏതാണ് അനധികൃതം ?. ഡ്രൈവർമാരുടെ മുന്നോട്ടും ദൂരേക്കും പിന്നോട്ടും വശങ്ങളിലേക്കുമുള്ള കാഴ്ചകൾ മറക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആണ് 90% തിലുമധികം പരസ്യബോർഡുകൾ . കേരളത്തിലെ മിക്കവാറും നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളും രാഷ്ട്രീയപ്പാർട്ടികളുടെ കൊടിതോരണങ്ങളും വാൾ പോസ്റ്ററുകളും കാണുമ്പോൾ പ്രധാനമായും റോഡുകളുടെ
    ഉപയോഗം രാഷ്ട്രീയപ്പാർട്ടികളുടെ പരസ്യം ചെയ്യലും തെരുവുകച്ചവടവുമാണ് , വാഹനഗതാഗതത്തിനു ഈ റോഡുകളിൽ പത്താംസ്ഥാനം പോലും ഉദ്ദേശിച്ചിട്ടില്ല എന്നാണ് അരിയാഹാരം കഴിക്കുന്നവർക്ക് തോന്നിപ്പോവുക . ഇതൊക്കെ ആരോട് പറയാൻ ?. നടുറോട്ടിൽ വെച്ചാണ് മിക്കകച്ചവടങ്ങളും നടക്കുന്നത് . അവരൊക്കെ സംഘടിതരും ശക്തരും മസിൽപവറുള്ളവരും ആണ് ,
    ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട് . എല്ലാവർക്കും റോഡിൽ തടസ്സം സൃഷ്ടിക്കാനും അതൊരു അവകാശമായി തുടർന്ന് പോകാനും ഇവിടെ രാഷ്ട്രീയസംരക്ഷകരും സംരക്ഷകരായ യജമാനന്മാരുമുണ്ട് . ഇതൊന്നും നേരെയാകാൻ പോകുന്നില്ല എന്നാണ് മിക്ക ആളുകളുടെയും അഭിപ്രായം . പച്ചക്കറിയും പഴങ്ങളും മീനും വിൽക്കുന്നത് നാഷണൽ ഹൈവെയിലാണ് . അറിയണമെങ്കിൽ നാഷണൽ ഹൈവെയ്‌ 213 ലൂടെ ഒന്ന് യാത്ര ചെയ്തുനോക്കൂ .

    ReplyDelete