Flash News

6/recent/ticker-posts

അനന്യയുടേത് തൂങ്ങിമരണം എന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി

Views
ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റേത് തൂങ്ങിമരണം എന്ന് പ്രാഥമിക നിഗമനം. അനന്യയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെയും ഫോറൻസിക് വിദഗ്ധന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. 12.30 ഓടെ മൃതദേഹം ആലുവയിലെ സുഹൃത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 4 മണിയോടെ കൊല്ലത്ത് കുടുംബവീട്ടിൽ എത്തിക്കും.

അനന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവന്നിരുന്നു. തുടർന്ന് അനന്യയുടെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കളമശേരി പൊലീസാണ് കേസെടുത്തത്. റിനൈ മെഡിസിറ്റിയിലെ ഡോക്ടർ അർജുനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ.


Post a Comment

1 Comments

  1. ആധുനികവൈദ്യശാസ്ത്രം എന്തിനും പരിഹാരമുണ്ടാക്കും എന്നവിശ്വാസം നിരുത്സാഹപ്പെടുത്തേണ്ടതാണ് . രോഗങ്ങൾക്കുള്ള ചികിത്സക്ക് വൈദ്യശാസ്ത്രത്തെ ഒരു പരിധിവരെ ആശ്രയിക്കാം . മറ്റുള്ളതെല്ലാം ദൈവത്തിനും വിധിക്കും വിട്ടുകൊടുക്കുന്നതാകും നല്ലത് . ലിംഗമാറ്റശസ്ത്രക്രിയ ഒരു രോഗ ചികിത്സല്ല . ദൈവത്തിലും പരിണാമത്തിലും പ്രകൃതിയിലുമുള്ള മനുഷ്യന്റെ ഇടപെടലും കടന്നുകയറ്റവുമാണ്..

    ReplyDelete