Flash News

6/recent/ticker-posts

സെക്രട്ടറിയേറ്റിലെ സുരക്ഷ വര്‍ധിപ്പിക്കുന്നു; മന്ത്രിമാരുടെ ഓഫീസിലേക്ക് പ്രവേശിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം.

Views

തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ച് പൊതുഭരണ രഹസ്യ വിഭാഗത്തിന്റെ ഉത്തരവ്. അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമായിരിക്കും ഇനി മുതല്‍ മന്ത്രിമാരുടെ ഓഫീസിലേക്കുള്ള പ്രവേശനം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് വാദം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയേറ്റിലേക്ക് പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

സെക്രട്ടേറിയറ്റുനുള്ളില്‍ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഐപി, സര്‍ക്കാര്‍, സെക്രട്ടേറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും ഇനി കന്റോണ്‍മെന്റ് ഗേറ്റുവഴി പ്രവേശനം ഉണ്ടാവുക.

ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പാസ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ 30ന് മുമ്പ് എല്ലാ ജീവനക്കാരും പാസ് വാങ്ങണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ കാന്റീന്‍ ഗേറ്റുവഴി പ്രവേശിക്കണം. എല്ലാ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി. മരം മുറി അടക്കമുള്ള വിവാദങ്ങളില്‍ മന്ത്രിമാരുടെ ഓഫീസില്‍ വരെ പ്രതികള്‍ പ്രവേശിച്ചിരുന്ന എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന.


Post a Comment

1 Comments

  1. കൂടുതൽ കൂടുതൽ അഴിമതിക്കാരും ജനവിരുദ്ധരുമാകുമ്പോൾ രാഷ്ട്രീയത്തൊഴിലാളികളായ മന്ത്രിമാർ കൂടുതൽ കൂടുതൽ ഭീരുക്കളുമായിക്കൊണ്ടിരിക്കുന്നു . കൂടുതൽക്കൂടുതൽ ഭീരുക്കളാകുംതോറും കൂടുതൽക്കൂടുതൽ സെക്യൂരിറ്റി വർദ്ധിപ്പിക്കുന്നു . സെക്യൂരിറ്റി വർദ്ധിപ്പിക്കുന്നമുറക്ക് കൂടുതൽ ഭീരുക്കളും കൂടുതൽ അഴിമതിക്കാരുമാകുന്നു. അങ്ങനെ വീണ്ടും സെക്യൂരിറ്റി വർദ്ധിപ്പിക്കുന്നു . കക്കെ കക്കേ മുടിയുന്നു . മുടിയെ മുടിയേ കക്കുന്നു . വീണ്ടും കക്കെ കക്കേ മുടിയും , മുടിയെ മുടിയേ കക്കും . അങ്ങനെ കൽപ്പാന്ത കാലത്തോളം ഈ ജനദ്രോഹികളെ ചുമന്നുകൊണ്ട് നടക്കാൻ ഇന്ത്യൻ പൗരന്മാർ വിധിക്കപ്പെട്ടിരിക്കുന്നു . കേഴുക പ്രിയനാടേ .....

    ReplyDelete