Flash News

6/recent/ticker-posts

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ വിടവാങ്ങിയിട്ട് ഇന്നേക്ക് 27 വർഷങ്ങൾ..

Views

             ചിത്രം: ഹിസ്സ ഫാത്തിമ

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ വിടവാങ്ങിയിട്ട് 27 വർഷങ്ങൾ...

ഴയുടെ ഓർമ്മപൂക്കൾ


നാരായണി: ഞാൻ മരിച്ചു പോയാൽ എന്നെ ഓർക്കുമോ?
ബഷീർ: പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആരെപ്പോൾ എങ്ങിനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ... ഞാനായിരിക്കും ആദ്യം മരിക്കുന്നത്.
നാരായണി: അല്ല, ഞാനായിരിക്കും. എന്നെ ഓർക്കുമോ?
ബഷീർ: ഓർക്കും...
നാരായണി: എങ്ങനെ? എന്റെ ദൈവമേ...അങ്ങെന്നെ എങ്ങനെ ഓർക്കും? അങ്ങെന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, എങ്ങനെ ഓർക്കും?


🔹പാത്തുമ്മാന്റെ ആടുമായി
വേങ്ങരയിലെ കൊച്ചു കലാകാരി ഹസ്ബി ഫാത്തിമയുടെ വീഡിയോ കാണാം..👇!!



ബഷീർ: നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.
നാരായണി: ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?
ബഷീർ: മുഖസ്തുതിയല്ല, പരമസത്യം. മതിലുകൾ.!മതിലുകൾ.! നോക്കൂ, ഈ മതിലുകൾ ലോകം മുഴുവൻ ചുറ്റിപ്പോവുന്നു.
നാരായണി: ഞാനൊന്ന് പൊട്ടിക്കരയട്ടെ?
ബഷീർ: ഇപ്പോൾ വേണ്ട, ഓർത്ത് രാത്രി കരഞ്ഞോളൂ...

വെറുമൊരു പ്രണയത്തിനുമപ്പുറം മറ്റെന്തൊക്കെയോ പറഞ്ഞു വെച്ച വരികൾ.
സമാനതകളില്ലാത്ത വാക്കുകളാൽ മലയാള സാഹിത്യത്തിൻറെ ചട്ടക്കൂട് ഇടിച്ചു തകർത്ത ഒരേയൊരു ബേപ്പൂർ സുൽത്താൻ!
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾക്ക് മുൻപിൽ




Post a Comment

1 Comments

  1. നല്ലനല്ല എഴുത്തുകാരെല്ലാം കാലയവനിക പൊക്കി അതിനു പിന്നിലേക്ക് മറഞ്ഞു പോയി. മലയാളവും മലയാളിയും പരമദരിദ്രരായി . കഴിഞ്ഞ പത്തുവർഷങ്ങളിൽ ഓർത്തുവെക്കാൻ എത്ര കഥാപാത്രങ്ങളുണ്ടായിട്ടുണ്ടായിട്ടുണ്ട് മലയാളത്തിൽ ?. ഒന്നുമില്ല , മരുന്നിനുപോലുമില്ല ഒന്നും .

    ReplyDelete