Flash News

6/recent/ticker-posts

അമ്മ അറിയാതെ പബ്ജി ഗെയിമിലൂടെ മക്കൾ നഷ്ടപ്പെടുത്തിയത് ഒരു ലക്ഷത്തിലധികം രൂപ..

Views


കോഴിക്കോട് : അമ്മ അറിയാതെ ഓൺലൈൻ ഗെയിം കളിക്കാനായി മക്കൾ അക്കൗണ്ടിൽനിന്നും പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ. അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകുന്നത് മനസിലാക്കിയ വീട്ടമ്മ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയതോടെയാണ് പണം നഷ്ടപ്പെടുത്തിയത് സ്വന്തം മക്കൾ തന്നെയാണന്ന് കണ്ടെത്തിയത്.

ഒൻപതിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളും ബന്ധുവായ കുട്ടിയും ഓൺലൈൻ ഗെയിമിനായാണ് പണം ചെലവഴിച്ചത്. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്.

ഓൺലൈൻ പഠനത്തിനാണ് മക്കൾക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നൽകിയത്. നിരോധിച്ച ‘പബ്ജി' ഗെയിമിന്റെ പുതിയ ഘട്ടങ്ങൾ പിന്നിടാൻ മൂവർക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്റർനെറ്റ് ബാങ്കിങ് പാഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികൾ അക്കൗണ്ടിൽനിന്നു പണം പിൻവലിക്കുകയായിരുന്നു. വീട്ടമ്മ പൊലീസിൽ പരാതി നൽകിയപ്പോഴും മൂവരും ഇക്കാര്യം അറിയിച്ചില്ല. സൈബർസെൽ പൊലീസാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഇത്തരം നിരവധി സംഭവങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാനഹാനി ഓർത്ത് പലരും പുറത്ത് പറയാറില്ലെന്ന് പോലീസ്.


Post a Comment

0 Comments