Flash News

6/recent/ticker-posts

നാം ക്ഷണിച്ചാൽ മൂന്നാം തരംഗം വരും'; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആൾക്കൂട്ടത്തിനെതിരെ പ്രധാനമന്ത്രി.

Views

നാം ക്ഷണിച്ചാൽ മൂന്നാം തരംഗം വരും'; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആൾക്കൂട്ടത്തിനെതിരെ പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകൾ കൂട്ടമായി എത്തുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി. കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം സംഭവിക്കാതിരിക്കാൻ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുളള വെർച്വൽ യോഗത്തിൽ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിനോദസഞ്ചാരമേഖലയെയും വ്യാപാരത്തെയുമെല്ലാം കോവിഡ് പ്രതികൂലമായി ബാധിച്ചു എന്നുളളത് സത്യമാണ്. എന്നാൽ ഹിൽ സ്റ്റേഷനുകളിലും മാർക്കറ്റുകളിലുമെല്ലാം മാസ്ക് ധരിക്കാതെ ആളുകൾ കൂട്ടം കൂടുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 'മൂന്നാംതരംഗം എപ്പോഴാണ് രൂക്ഷമാകുക അല്ലെങ്കിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുമ്പേ യാത്ര പോയി ആസ്വദിച്ച് മടങ്ങിവരാം എന്നാകരുത് ചിന്ത. നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും മൂന്നാംതരംഗം പ്രതിരോധിക്കുകയും വേണം. ഹിൽ സ്റ്റേഷനുകളിൽ കാണുന്ന ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്. ജാഗ്രതയിൽ അലംഭാവം കാണിക്കരുത്.', പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്നതിനാലും വൈറസിന് ജനിതക വ്യതിയാനം അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്നതിനാലും മാസ്ക് ധരിക്കാതെ ആളുകൾ ഹിൽ സ്റ്റേഷനുകളിലേക്ക് യാത്ര നടത്തുന്നതും മാർക്കറ്റിൽ കൂട്ടം കൂടുന്നതും അംഗീകരിക്കാനാകില്ല.
കോവിഡ് കേസുകൾ ഉയരുകയാണ്. വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലിൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് വകഭേദങ്ങളെ സൂക്ഷ്മമായി കരുതിയിരിക്കേണ്ടതുണ്ട്. വിദഗ്ധർ അവയെ കുറിച്ച് പഠിക്കുകയാണ്. കോവിഡ് 19 സാഹചചര്യം മനസ്സിലാക്കി അതിന് അനുസരിച്ച് പെരുമാറാൻ ജനങ്ങളെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 



Post a Comment

1 Comments

  1. എല്ലാവരും കർശനമായും ആത്മാർത്ഥമായും മാസ്കുകൾ ധരിക്കുകയും അകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്‌താൽ ഒരു വിനോദസഞ്ചാരാകേന്ദ്രത്തിൽ നിന്നും ആർക്കും തന്നെ കോവിഡ് ബാധിക്കുകയില്ല . സർക്കാർ വാക്‌സിനേഷൻ വ്യാപകവും നിർബന്ധിതവുമാക്കിയാൽ മാത്രം മതി. , "ശുഭസ്യ ശീഘറം" എന്ന കാര്യം വാക്‌സിനേഷന്റെ കാര്യത്തിൽ സർക്കാർ സദാ ഓർമ്മിച്ചാൽ മാത്രം മതി . കൊറോണ ആരും ക്ഷണിച്ചിട്ടു വന്നതല്ലല്ലോ. ആരും രോഗങ്ങളെ ക്ഷണിക്കുകയുമില്ല . വാക്‌സിനേഷൻ , മാസ്ക് , സാമൂഹ്യ അകലം ഇത്രയുമേ പരിഹാരങ്ങളുള്ളൂ . ബാക്കിയെല്ലാം verum രാഷ്ട്രീയമാണ് എന്ന് ജനങ്ങൾക്കറിയാം .

    ReplyDelete