Flash News

6/recent/ticker-posts

ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച ട്രാൻസ് യുവതി ജീവനൊടുക്കി

Views

ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച ട്രാൻസ് യുവതി ജീവനൊടുക്കി

ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച ട്രാൻസ് യുവതി അനന്യ കുമാരി അലക്സ് ജീവനൊടുക്കി. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന് അനന്യ അടുത്തിടെ ആരോപണം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.

കഴിഞ്ഞ വർഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്. പിന്നീട് ഇവർ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.


Post a Comment

1 Comments

  1. എല്ലാ ശസ്ത്രക്രിയകളും നൂറ് ശതമാനവും വിജയിച്ചുകൊള്ളണമെന്നില്ല . എല്ലാ ഡോക്ടർമാരും ശസ്ത്രക്രിയക്കു മുമ്പ് അക്കാര്യം രോഗികളോടും രോഗികളുടെ അടുത്ത ബന്ധുക്കളോടും പറഞ്ഞുകൊടുക്കാറുണ്ട് . ഓരോ ശാസ്ത്രക്രിയകളുടെയും റിസ്ക്ക്കളെപ്പറ്റി ബോധ്യപ്പെടുത്താറുമുണ്ട് . എന്നിട്ടും ഒരു ശസ്ത്രക്രിയ നൂറ് ശതമാനവും വിജയിച്ചില്ല എന്ന കാരണത്താൽ ആത്മഹത്യ ചെയ്യുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ശുദ്ധവും സഹതാപാർഹവുമായ വിവരക്കേടാണ് . എന്തിനും പരിഹാരം ആത്മഹത്യയാണ് എന്ന ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരണം . സമൂഹത്തിൽ ദൈവവിശ്വാസം കുറയുന്നതിന്റെ ലക്ഷണമാണ് വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ . യുക്തിവാദികൾക്കും ദൈവനിഷേധം പ്രചരിപ്പിക്കുന്ന കമ്യുണിസ്റ്റ് പാർട്ടികൾക്കും ഇക്കാര്യത്തിലുള്ള പങ്ക് സംശയതീതമാണ് . കമ്യുണിസവും നാടിനും ജനങ്ങൾക്കും ആപത്താണ് .

    ReplyDelete