Flash News

6/recent/ticker-posts

എന്റെ ടീം തോറ്റുനെയ്മറുടെ കരച്ചില്‍ മനസ്സില്‍ ഒരു വിങ്ങലായി നില്‍ക്കുന്നു’, വി.ഡി സതീശൻ..!!

Views
എന്റെ ടീം തോറ്റു
നെയ്മറുടെ കരച്ചില്‍ മനസ്സില്‍ ഒരു വിങ്ങലായി നില്‍ക്കുന്നു’, വി.ഡി സതീശൻ..!!


തിരുവനന്തപുരം: ബ്രസീല്‍ – അര്‍ജന്റീന സ്വപ്ന ഫൈനലിനൊടുവില്‍ ബ്രസീലിനെ തകര്‍ത്ത് കോപ്പ അമേരിക്ക കപ്പില്‍ നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തമിട്ടിരിക്കുകയാണ് ലയണല്‍ മെസിയുടെ നീലപ്പട. കപ്പ് ഉയര്‍ത്തിയ അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും പരാജയപ്പെട്ട ബ്രസീല്‍ ടീമിന്റെ വിഷമത്തിനൊപ്പമാണ് മഞ്ഞപ്പടയുടെ ആരാധകര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ബ്രസീല്‍ ടീം ആണ്. ഇത്തവണത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നു പറയുകയാണ് വി ഡി സതീശന്‍.

‘എന്റെ ടീം ബ്രസില്‍ തോറ്റു. എന്നാലും നല്ല മത്സരം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കന്‍ കളികള്‍ വിഷമമുണ്ടാക്കി. അര്‍ജന്റീനക്ക് അഭിനന്ദനങ്ങള്‍. അവര്‍ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി. എങ്കിലും നെയ്മറുടെ കരച്ചില്‍ മനസ്സില്‍ ഒരു വിങ്ങലായി നില്‍ക്കുന്നു’, വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Post a Comment

1 Comments

  1. ഓരോ തോൽവിയും വിജയങ്ങളുടെ ഓരോ ചവിട്ടുപടികളാണെന്ന് അങ്ങോട്ട് മനസ്സിൽ വിചാരിച്ചാട്ടെ . അപ്പോൾ മനസ്സിലെ നീർക്കെട്ടങ്ങോട്ട് വിട്ടുപോകും . പിന്നെ അന്തരിച്ചുപോയ നമ്മുടെ ലീഡറെയും ഇന്ദിരാജിയെയും മനസ്സാസ്മരിച്ചു പ്രതിപക്ഷനേതാവെന്ന നിലയിൽ ഒന്നാജ്ഞടിച്ചാട്ടെ . ഗോൾ സുനിശ്ചിതം . ജനം കൂടെയുണ്ട് .

    ReplyDelete