Flash News

6/recent/ticker-posts

അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം..!!!!

Views
അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ: 
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം..!!!! 

എസ് .എം.എസ് ആയോ  ഈ മെയിലിലൂടെയോ  വാട്ട്സ് ആപ്, മെസഞ്ചർ,  ഇൻസ്റ്റാഗ്രാം  തുടങ്ങിയ പ്ലാറ്റഫോമിലൂടെയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.

ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടുന്നതാണെന്ന വ്യാജേന  ഒരു ഡോക്യുമെന്റ്, വീഡിയോ അല്ലെങ്കിൽ സോഫ്ട്‍വെയർ എന്നിവ ഏതെങ്കിലും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇ-മെയിൽ  അയക്കും. ഇത്തരം മെയിലുകളിൽ  മാൽവെയർ ഹാക്കർമാർ കടത്തി വിടുന്നു.  ഇവ നിങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് വഴി ഇവയിൽ ഹാക്കർമാർ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മാൽവെയറുകൾ നിങ്ങളുടെ സിസ്റ്റത്തിലേക്ക് പ്രവേശിക്കും. 

എസ് .എം.എസ് ആയി ലഭിക്കുന്ന ടെക്സ്റ്റുകളിലും ഇത്തരത്തിൽ  ഒരു ഫിഷിംഗ് വെബ് സൈറ്റിലേക്ക് നയിക്കുന്ന ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും [സ്മിഷിംഗ്].  ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത് വഴി,വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ഇരയെ പ്രേരിപ്പിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തേക്കാം.
#keralapolice


Post a Comment

0 Comments