Flash News

6/recent/ticker-posts

കേരള പി.എസ്.സി അറിയിപ്പുകൾ

Views
കേരള പി.എസ്.സി അറിയിപ്പുകൾ

🔘കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

2021 ജൂലൈയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട്
കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം കമ്മീഷന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.keralapsc.gov.in ഇൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ/ ടൈപ്പ്
ചെയ്തതോ കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓരോ പേപ്പറിനും (ഫ്രീ ചാൻസ് ഒഴികെ) 160/- (നൂറ്റി അറുപത്) രൂപാ നിരക്കിൽ ഏതെങ്കിലും ഗവൺമെന്റ് ട്രഷറിയിൽ '0051-PSC-105-State PSC-99-Examination Fee" എന്ന അക്കൗണ്ട് ഹെഡിൽ തുക ഒടുക്കിയ അസ്സൽ ചെലാനും, കാഴ്ചവൈകല്യം സംബന്ധിച്ച
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 

11.08.2021 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ "ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം, പിൻ- 695004'' എന്ന വിലാസത്തിൽ അയക്കണ്ടതാണ്.

കോവിഡ്-2019 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം നടത്താൻ കഴിയാതിരുന്ന ജനുവരി 2021ലെ വാചാപരീക്ഷയ്ക്ക് അപേക്ഷിച്ച അപേക്ഷാർത്ഥികൾ 2021 ജൂലൈ വിജ്ഞാപനപ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതില്ല.


Post a Comment

0 Comments