Flash News

6/recent/ticker-posts

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് പത്തിലധികം പേര്‍ക്ക് രോഗം

Views
സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് പത്തിലധികം പേര്‍ക്ക് രോഗം

               
👉🏻കേരളത്തില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.  പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

👉🏻കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുക

👉🏻സിക്ക വൈറസ് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാല്‍ പൂര്‍ണമായും മാറും. എന്നാല്‍ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും ഗൗരവമായി കാണണം. 

രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പ്  ശേഖരിക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
 


Post a Comment

1 Comments

  1. ഹാവൂ , ആശ്വാസമായി . covid 19 മൂന്നാംതരംഗത്തോടെ അതിന്റെ പൈശാചികദൗത്യം പൂർത്തിയാക്കി തിരോഭവിച്ചാൽ പിന്നെ ലോക്കഡൗൺ പ്രഖ്യാപിക്കാനും മാസം മുഴുവനും ചുമ്മാ വീട്ടിലിരുന്നു ഭാര്യയെ പീഠിപ്പിച്ചു സർക്കാർഖജനാവിൽനിന്ന് ശമ്പളം വാങ്ങാനും ഇനിയെന്താണൊരു വഴി എന്നാലോചിച്ചു തലപുകക്കുകയായിരുന്നു ഈയുള്ളവൻ . അവസാനം എന്റെ സിക്കാ വൈറസ്സേ നീ ഞങ്ങളെ രക്ഷിച്ചു . പരമകാരുണികനായ സിക്കാവൈറസ്സേ നിനക്കൊരായിരം വിപ്ലവാഭിവാദ്യങ്ങൾ . ബൂർഷ്വാകളുടെ ദൈവം അവസാനം എന്തെങ്കിലുമൊരു വഴി കാട്ടിത്തരുമെന്ന് ഈ ബൂർഷ്വാകൾ എപ്പോഴും പറയുന്നത് വെറുതെയല്ല എന്റെ കാറൽമാർക്സ് മുത്തപ്പാ .

    ReplyDelete