Flash News

6/recent/ticker-posts

കേരളം നിക്ഷേപസൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുന്നത് കിറ്റെക്‌സ് ഈ നാടിനോട് ചെയ്യുന്ന ക്രൂരത’; സാബു എം ജേക്കബിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ..!!

Views
കേരളം നിക്ഷേപസൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുന്നത് കിറ്റെക്‌സ് ഈ നാടിനോട് ചെയ്യുന്ന ക്രൂരത’; സാബു എം ജേക്കബിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ..!!

കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം നിക്ഷേപസൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുന്നത് കിറ്റെക്‌സ് ഈ നാടിനോട് ചെയ്യുന്ന ക്രൂരതയാണെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. സംസ്ഥാനത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ കിറ്റെക്‌സുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

കേരളം വിടാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സിന് തെലുങ്കാനയില്‍ ലഭിച്ചത് രാജകീയ സ്വീകരണമായിരുന്നെന്ന് സാബു വിശദീകരിച്ചിരുന്നു. നിലവില്‍ 1000 കോടി തെലങ്കാനയില്‍ നിക്ഷേപിക്കുമെന്ന് അറിയിച്ച സാബു കിറ്റെക്‌സ് മതേര്‍സ് യൂണിറ്റ് ഉള്‍പ്പെടെ തുടങ്ങാനാണ് പദ്ധതിയിടുന്നത്.


Post a Comment

1 Comments

  1. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സമരക്കാരും കൂടി ഒന്നാഞ്ഞുപിടിച്ചാൽ കേരളത്തിൽ ബാക്കിയുള്ളതും ഇനി വരാനിരിക്കുന്നതുമായ എല്ലാ വ്യവസായങ്ങളെയും കൊന്നു കുഴിച്ചുമൂടി കേരളത്തെ വ്യവസായങ്ങളുടെ ഒരു ശവപ്പറമ്പാക്കി മാറ്റാം . നിങ്ങളെക്കൊണ്ട് അത്രയൊക്കെയല്ലേ ചെയ്യാൻ കഴിയൂ ?. കേരളീയർ ഒരു തൊഴിലിനായി ഉലകമാകെ തെണ്ടട്ടേന്ന് . തലേലെഴുത്ത് മുടി കളഞ്ഞാൽ മാറുമോ ?.

    ReplyDelete