Flash News

6/recent/ticker-posts

കോഴിക്കോട് അഞ്ചുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മ പോലീസ് കസ്റ്റഡിയില്‍.!!

Views
⭕️കോഴിക്കോട് അഞ്ചുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മ പോലീസ് കസ്റ്റഡിയില്‍.!!
______________________________________
🔹കോഴിക്കോട്: പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ അഞ്ചു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നവാസ്- സമീറ ദമ്പതികളുടെ മകൾ ആയിശ റെയ്ഹാനയാണ് മരിച്ചത്. സംഭവത്തിൽ അമ്മ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ പറയുന്നു.

🔹ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വീട്ടിൽനിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുകിയതിന്റെ പാടുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തുടർന്ന് സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

🔹ബേപ്പൂർ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പിൽ ഏതാനും മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഇവർക്കുണ്ട്.


Post a Comment

0 Comments