Flash News

6/recent/ticker-posts

വില്‍പനശാലകള്‍ ആള്‍ തിരക്കില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി.

Views

മദ്യവില്‍പന ശാലകള്‍ തിരക്കു കുറഞ്ഞ പ്രദേശങ്ങളില്‍ സ്ഥാപിക്കണം: ഹൈക്കോടതി...!!!



കൊച്ചി: മദ്യ വില്‍പനശാലകള്‍ ആള്‍ തിരക്കില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി.

ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകള്‍ക്ക് മുന്നിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമര്‍ശം. പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടന്നും കോടതി നിരീക്ഷിച്ചു.


മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാറുകളില്‍ മദ്യവില്‍പന പുനരാരംഭിച്ചന്നും ഈ സാഹചര്യത്തില്‍ ബവ്‌കോ ഔട്ട്‌ ലെറ്റുകളിലെ തിരക്ക് കുറയുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

മദ്യ വില്‍പനയ്ക്ക് ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

മദ്യവില്‍പനയിലെ ലാഭം മാത്രമാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിയുടെ വിഷയമെന്നും ബിവറേജസ് കോര്‍പ്പറേഷന്റെ കഴിവില്ലായ്മ കോടതിയുടെ വിഷയമല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.



Post a Comment

1 Comments

  1. ആൾതിരക്കോ മറ്റ് കടകളോ സ്ഥാപനങ്ങളോ ഇല്ലാത്ത റോഡുസൌകര്യമുള്ള ഒഴിഞ്ഞ സ്ഥലം ലഭ്യമാണ് . ആവശ്യാനുസരണം കെട്ടിടം നിർമ്മിച്ചു കൊടുക്കാം .

    ReplyDelete