Flash News

6/recent/ticker-posts

⚽നെയ്മര്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ഫൈനലില്‍ എതിരാളികളായി അര്‍ജന്റീനയെ കിട്ടണം.അവരെ ചാമ്പലക്കണം.എല്ലാവരും ജയിക്കാനാണ് ഇറങ്ങുന്നതെന്നാണ് നെയ്മറിന് മെസ്സി നല്‍കിയ മറുപടി‼️

Views

ബ്രസീലിയ: ലോക ഫുട്‌ബോളില്‍ തന്നെ ഉറ്റു സുഹൃത്തുക്കളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും.ഇരുവരും ബാഴ്‌സലോണയില്‍ ഒരു മിച്ച് കളിച്ചിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയതാണ് ഈ സുഹൃത്ത് ബന്ധം. ഇപ്പോഴും അവര്‍ ആ ബന്ധം സൂക്ഷിച്ചുവരുന്നു. എന്നാല്‍ കോപ്പാ അമേരിക്ക സെമി ഫൈനലിന് മുന്നോടിയായി പിഎസ്ജിയുടെ സൂപ്പര്‍ താരം കൂടിയായ നെയ്മര്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ഫൈനലില്‍ എതിരാളികളായി അര്‍ജന്റീനയെ കിട്ടണം. അവരെ ചാമ്പലക്കണം. 

വീഡിയോ കാണുക👇




അര്‍ജന്റീനാ ടീമില്‍ തനിക്ക് കൂടുതല്‍ സുഹൃത്തുക്കളുണ്ടെന്നും സെമിയില്‍ പിന്തുണ അര്‍ജന്റീനയ്ക്കാണെന്നും നെയ്മര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉറ്റ സുഹൃത്തിന് ഇന്ന് മറുപടിയുമായി മെസ്സി രംഗത്ത് വന്നിരിക്കുകയാണ്. എല്ലാവരും ജയിക്കാനാണ് ഇറങ്ങുന്നതെന്നാണ് നെയ്മറിന് നല്‍കിയ മറുപടി. ജയം ഞങ്ങള്‍ക്ക് തന്നെയാണെന്ന് നെയ്മര്‍ പറഞ്ഞതിന് ലിയോയുടെ മറുപടി ഒരു ചിരി മാത്രമാണ്. ഇന്നത്തെ ജയത്തിന് ശേഷം നെയ്മര്‍ ഉറ്റമിത്രത്തെ ഫോണില്‍ ബന്ധപ്പെട്ട് ആശംസയും അറിയിച്ചിരുന്നു



Post a Comment

0 Comments