Flash News

6/recent/ticker-posts

പ്രവാസികളുടെ ശ്രദ്ധക്ക്; സർട്ടിഫിക്കറ്റ് പ്രിന്റ് സൂക്ഷിച്ചു വെക്കണം.

Views

വിദേശത്തേക്ക് പോകുന്നവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക; ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ചവർ സെക്കന്റ്‌ ഡോസ് സ്വീകരിക്കുന്നതിന്ന് മുമ്പ് നിർബന്ധമായും ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് സൂക്ഷിച്ചു വെക്കണം. 

സെക്കന്റ്‌ ഡോസ് എടുത്ത് കഴിഞ്ഞാൽ സൈറ്റിൽ നിന്നും ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. പലരാജ്യങ്ങളും സെക്കൻഡ് ഡോസ് സർട്ടിഫിക്കറ്റിന്റെ കൂടെ ഫസ്റ്റ് ഡോസ് എടുത്ത തിയ്യതിയും സർട്ടിഫിക്കറ്റും കൂടി ആവശ്യപ്പെടുന്നുണ്ട്. അതിനാൽ തന്നെ സെക്കൻഡ് ഡോസ് എടുക്കും മുമ്പേ, ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റ് എടുത്തു വെക്കുക.

*വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട്‌ നമ്പർ ചേർക്കാം.* 👇🏼

വിവിധ കാരണങ്ങളാൽ കേന്ദ്ര ഗവണ്മെന്റ് സൈറ്റിൽ പാസ്പോർട്ട്‌ നമ്പർ ചേർക്കാൻ വിട്ടുപോയവർക്ക് ഇപ്പോൾ പാസ്പോർട്ട്‌ നമ്പർ ചേർക്കാവുന്നതാണ്. 

കൂടാതെ പേര്, ജനന തിയ്യതി, ജൻഡർ എന്നിവയിൽ ആവിശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ്. ഉടനെയോ ഭാവിയിലോ വിദേശത്തു പോകാൻ ഉദ്ദേശിക്കുന്നവർ കോവിൻ സൈറ്റിൽ നിങ്ങളുടെ പാസ്പോർട്ട്‌ നമ്പർ നൽകുന്നത് നന്നായിരിക്കും.


Post a Comment

0 Comments