Flash News

6/recent/ticker-posts

മ്മടെ ബ്രസീൽ പടമായിട്ടൊ; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മണിയാശാൻ..!!

Views
മ്മടെ ബ്രസീൽ പടമായിട്ടൊ; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മണിയാശാൻ..!!

അര്‍ജന്‍റീന കോപ്പ അമെരിക്ക കിരീടം നേടിയതിനു പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് എംഎല്‍എ എം.എം മണി. മ്മടെ ബ്രസീല്‍ പടമായിട്ടോ എന്നാണ് അര്‍ജന്‍റീന ആരാധകനായ മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കോപ്പ അമെരിക്കയുടെ ഫൈനല്‍ കുറിക്കപ്പെട്ടപ്പോള്‍ അര്‍ജന്‍റീനിയന്‍ ആരാധകനായ എം.എം മണിയെ വെല്ലുവിളിച്ച് മന്ത്രി ശിവന്‍കുട്ടിയും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തു വന്നിരുന്നു. ഇതിന് മണിയാശാനും മറ്റൊരു പോസ്റ്റിലൂടെ മറുപടി നല്‍കിയിരുന്നു.ടൂര്‍ണമെന്‍റിന്‍റെ തുടക്കം  മുതലുണ്ടായിരുന്ന പോര്‍വിളിയുടെ ഒടുക്കം അര്‍ജന്‍റീനിയന്‍ ആരാധകനായ മണിയാശാന് അനുകൂലമായി. കിട്ടിയ അവസരം അർജെന്റീന മുതലാക്കി..ആക്രമണങ്ങൾ നിരവധി നടത്തിയെങ്കിലും ബ്രസീലിന് ഗോൾവല ചലിപ്പിക്കാനായില്ല...മണി ആശാനും അർജെന്റീന ഫാൻസിനും ആശംസകൾ.. തോൽവി വിജയത്തിലേക്കുള്ള വഴികാട്ടി ആണ്..ഒന്ന്‌ കൂടി...മെസ്സി രാജ്യത്തിന് വേണ്ടി ഒരു മേജർ കിരീടം അർഹിച്ചിരുന്നു-എന്നാണ് ശിവന്‍കുട്ടി അര്‍ജന്‍റീനയുടെ കിരീട നേട്ടത്തിന് പിന്നാലെ കുറിച്ചത്.

Post a Comment

1 Comments

  1. എന്തായാലും ഒറ്റ ഗോളിൽ നിറുത്തിയല്ലോ . മുത്തപ്പന് സ്തുതി പറയാം . ആശാനെപ്പോലെ വൺ , ടൂ , ത്രീ , ഫോർ എന്നും പറഞ്ഞു പത്തു വരേ ഗോളടിച്ചിരുന്നുവെങ്കിൽ ബ്രസീലിന്റെയും നെയ്മറുടെയും സ്ഥിതി എന്താകുമായിരുന്നു ?

    ReplyDelete