Flash News

6/recent/ticker-posts

കലാശക്കളിക്കു ടിക്കറ്റെടുത്തു. കനാറിയകൾ

Views
⚽കനാറിയകൾ ഫൈനലിൽ


റിയോ ഡി ജനയ്‌റോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന സ്വപ്‌നഫൈനലിന് അരങ്ങൊരുങ്ങുന്നു. ആദ്യ സെമിയില്‍ പെറുവനെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്ന് നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ കലാശക്കളിക്കു ടിക്കറ്റെടുത്തു. രണ്ടാം സെമിയില്‍ കൊളംബിയയെ തോല്‍പ്പിക്കാനായാല്‍ അര്‍ജന്റീന- ബ്രസീല്‍ ക്ലാസിക്ക് ഫൈനലിനു കോപ്പ സാക്ഷിയാവും.

കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റീപ്ലേ കൂടിയായിരുന്നു ബ്രസീല്‍- പെറു സെമി പോരാട്ടം. 35ാാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റ നേടിയ ഗോളില്‍ പെറുവിനെ മറികടന്ന് ബ്രസീല്‍ വീണ്ടുമൊരു കിരീടത്തിന് കൈയെത്തുംദൂരത്ത് എത്തുകയായിരുന്നു. സൂപ്പര്‍ താരം നെയ്മറുടെ മനോഹരമായ പാസില്‍ നിന്നായിരുന്നു പക്വേറ്റയുടെ നിര്‍ണായക ഗോള്‍.


Post a Comment

0 Comments