Flash News

6/recent/ticker-posts

കൂട്ടുകാരന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചത്, ആറ് തവണ വിളിച്ചപ്പോള്‍ സാറിന് ദേഷ്യം വന്നിരിക്കാം’; ഫോണ്‍കോള്‍ വിവാദത്തില്‍ വിദ്യാര്‍ത്ഥി

Views


കൊല്ലം എംഎല്‍എ മുകേഷിനെ വിളിച്ചത് കൂട്ടുകാരന് പഠന സൗകര്യം ഒരുക്കാന്‍ സഹായം തേടിയെന്ന് ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി. ഫോണ്‍ കോള്‍ വിവാദം വലിയ തോതില്‍ ഉയരുന്നതിനിടെ ഒറ്റപ്പാലത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മീറ്റന സ്വദേശിയായ വിദ്യാര്‍ത്ഥി വിഷ്ണു. ഞാന്‍ മുകേഷേട്ടനെ വിളിച്ചിരുന്നു എന്നും ബാലസംഘം നേതാവ് കൂടിയായ കുട്ടി വ്യക്തമാക്കുന്നു.

‘ആറ് തവണ വിളിച്ചു. സിനിമ നടനെ വിളിക്കുകയല്ലേ എന്റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ഫോണില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാന്‍ വേണ്ടി സഹായം തേടിയാണ് വിളിച്ചത്. എന്നെ തിരിച്ച് വിളിച്ചതാണ് പുറത്ത് വന്ന കോള്‍. ആറ് പ്രാവശ്യം വിളിച്ചതിനാലാവും ദേഷ്യപെട്ടത്. സാര്‍ ഫോണ്‍ എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട് എന്ന് കേട്ടിരുന്നു. ഇതാണ് വിളിക്കാന്‍ കാരണം. കൂട്ടുകാരന് വേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചത്. ഫോണില്ലാത്ത കുട്ടികള്‍ പഠനത്തിന് കഷ്ടപ്പെടുന്നത് കണ്ട് വിഷമം തോന്നിയിരുന്നു. അത് കൊണ്ടാണ് വിളിച്ചത്. എനിക്ക് ഫോണ്‍ വാങ്ങി നല്‍കാന്‍ അമ്മ ബുദ്ധിമുട്ടിയത് കണ്ടിരുന്നു. അത് കണ്ട് മറ്റ് കുട്ടികള്‍ക്ക് വേണ്ടി ഇടപെടാന്‍ മുകേഷിനെ വിളിച്ചത്’ വിദ്യാര്‍ത്ഥി പ്രതികരിച്ചു.

മുകേഷ് വഴക്ക് പറഞ്ഞതില്‍ കുഴപ്പമില്ലെന്നും കുട്ടി വ്യക്തമാക്കുന്നു. വിവാദത്തിന് ശേഷം മുകേഷുമായി സംസാരിച്ചിരുന്നില്ല. എന്റെ ഫേണിലാണ് സംസാരിച്ചത്. ഞാന്‍ തന്നെയാണ് റെക്കോര്‍ഡ് ചെയ്ത്. നാല് ദിവസം മുന്‍പാണ് വിളിച്ചതെന്നും കുട്ടി വ്യക്തമാക്കുന്നു.

മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ പ്രാദേശിക സിപിഐഎം നേതൃത്വവും ഇടപെട്ടിരുന്നു. പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ എംപി കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശി സന്ദര്‍ശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് പ്രാദേശിക സിപിഐഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുട്ടി മാധ്യമങ്ങളെ കണ്ടത്.



Post a Comment

1 Comments

  1. കുട്ടിയുടെയും പാർട്ടിയുടെയും വേറൊരുരാജ്യത്തെ രാജാവിന്റെയും ഭാഗ്യം എന്നല്ലാതെ എന്തുപറയാനാണ് ! ശ്രീ. V. K. ശ്രീകണ്ഠൻ എന്ന "ബൂർഷ്വാ MP എങ്ങാനും ആ കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നെങ്കിലോ ?. ഭാവിയിലെ ഒരു വിപ്ലവാടിമയെ വിപ്ലവത്തിന് നഷ്ടപ്പെടുമായിരുന്നില്ലേ ?. പടച്ചോനേതായാലും ബൂർഷ്വാകളുടെ കൂടെയേ നിൽക്കൂ . ഇവിടെ CITU കാത്തു എന്നാശ്വസിക്കുകയാണ് വിപ്ലവകാരികൾ . രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽപ്പിന്നെ വേറൊന്നും പറയേണ്ടല്ലോ . വിപ്ലവം ജയിച്ചു , വിപ്ലവം തോറ്റ ചരിത്രമേയില്ലല്ലോ. നാണമില്ലാത്തവന്റെ ആസനത്തിൽ ആല് മുളച്ചുവളർന്നു വിപ്ലവതൈകളെ ഞെരുക്കിക്കളയുന്നു .

    ReplyDelete