Flash News

6/recent/ticker-posts

എപ്പോള്‍ വേണമെങ്കിലും ഗ്രൂപ്പ് കോളില്‍ കയറാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Views

ന്യൂഡല്‍ഹി: വോയ്‌സ്, ഓഡിയോ ഗ്രൂപ്പ് കോളുകളില്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ജോയിനബിള്‍ കോള്‍സ് എന്ന പുതിയ ഫീച്ചറാണ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 

ഗ്രൂപ്പ് വോയ്‌സ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍സ് തുടങ്ങിയതിന് ശേഷം കോളുകില്‍ നിന്ന് വേണ്ടപ്പോള്‍ ഇറങ്ങിപ്പോവാനും പിന്നീട് തിരിച്ചു വന്ന് കോളില്‍ വീണ്ടും ചേരാനും സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. 

ഉപയോക്താക്കള്‍ക്ക് ഫോണ്‍ റിംഗുചെയ്യുമ്പോള്‍ കോള്‍ നഷ്ടമായാലും ഗ്രൂപ്പ് കോളില്‍ ചേരാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും. മാത്രമല്ല, കോള്‍ തുടരുന്നതിനിടയില്‍ ഡ്രോപ്പ്-ഓഫ് ചെയ്യാനും ആവശ്യമെങ്കില്‍ വീണ്ടും ഗ്രൂപ്പ് കോളില്‍ ചേരാനും കഴിയും എന്നതാണ് പ്രത്യേകത. വാട്‌സ്ആപ്പിന്റെ കോള്‍സ് ടാബില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളിലേക്ക് ചേരാം.

ഈ ഫീച്ചരിനൊപ്പം ഒരു പുതിയ കോള്‍ വിവര സ്‌ക്രീനും വാട്‌സ്ആപ്പ് അവതരിപ്പിച്ചു. കോളില്‍ ആരെല്ലാമുണ്ടെന്ന് കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്. കോളിലേക്ക് ക്ഷണിച്ചതും എന്നാല്‍ കോളില്‍ ചേരാത്തതുമായി ആളുകളെയും ഇതില്‍ കാണിക്കും. 

പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളിനിടയില്‍ പുറത്തു പോയാല്‍ വീണ്ടും ചേരണമെങ്കില്‍ വീണ്ടും വിളിക്കേണ്ടിയിരുന്നു. മാത്രമല്ല കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും വീണ്ടും കോള്‍ ചെയ്യണം. പുതിയ ഫീച്ചര്‍ വരുന്നതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് കോള്‍ കൂടുതല്‍ ജനപ്രിയമാകാനാണ് സാധ്യത.


Post a Comment

0 Comments