Flash News

6/recent/ticker-posts

“ഞാൻ വേറെ രാജ്യത്തുള്ള”എംഎൽഎ ആണ് ‘സ്വന്തം എം‌എല്‍‌എ ആരാണെന്നറിയാത്ത നീയൊക്കെ എന്റെ മുന്നിലുണ്ടായിരുന്നെങ്കില്‍ ചൂരല്‍ വച്ച്‌ അടിച്ചേനെ’;സഹായം ചോദിച്ച്‌ വിളിച്ച പത്താം ക്ളാസുകാരനോട് ദേഷ്യപ്പെട്ട് സംസാരിച്ച്‌ മുകേഷ്

Views
കൊല്ലം:സഹായം ചോദിച്ച്‌ വിളിച്ച പത്താംക്ളാസുകാരനായ കുട്ടിയോട് കയര്‍ത്ത് സംസാരിച്ച്‌ കൊല്ലം എം.എല്‍.എ മുകേഷ്. കൂട്ടുകാരന്‍ നമ്പര്‍ നല്‍കിയതനുസരിച്ച്‌ ദേഷ്യപ്പെട്ട് ഒറ്റപ്പാലത്ത് നിന്നും സഹായം ചോദിച്ച്‌ വിളിച്ച കുട്ടിയോടാണ് നടന്‍ ദേഷ്യപ്പെട്ട് സംസാരിച്ചത്.

പാലക്കാട് നിന്നും കൊല്ലം എം.എല്‍.എയായ തന്നെ വിളിക്കേണ്ട ഒരു കാര്യവുമില്ലെന്നും പാലക്കാട്ടെ എം.എല്‍.എയെയല്ലേ വിളിക്കേണ്ടതെന്നും മുകേഷ് കുട്ടിയോട് ചോദിക്കുന്നു. താന്‍ പത്താം ക്ളാസിലാണ് പഠിക്കുന്നതെന്നും ഒരു സഹായം ചോദിച്ച്‌ വിളിച്ചതാണെന്ന് പറഞ്ഞിട്ടും കുട്ടിയോട് മുകേഷ് ദേഷ്യപ്പെട്ടു. സ്വന്തം എം.എല്‍.എ മരിച്ച്‌ പോയതുപോലെയാണല്ലോ എന്നെ വിളിക്കുന്നതെന്നും പിള്ളേര്കളിയാണല്ലോ എന്നും പറയുന്നുണ്ട്.

വീഡിയോ കാണാം👇



സ്വന്തം എം.എല്‍.എ ആരെന്നറിയാത്ത പത്താംക്ളാസില്‍ പഠിക്കുന്ന നിന്നെ മുന്നിലുണ്ടായിരുന്നെങ്കില്‍ ചൂരല്‍ കൊണ്ട് അടിച്ചേനെ എന്നാണ് മുകേഷ് പറഞ്ഞത്. അത്യാവശ്യമായ മീ‌റ്റിംഗില്‍ ഇരിക്കുമ്ബോള്‍ ആറ് തവണ കുട്ടി വിളിച്ചതാണ് മുകേഷ് ദേഷ്യപ്പെടാന്‍ ഇടയായത്.


Post a Comment

1 Comments

  1. ഏതൊരു MLA ക്കോ മന്ത്രിക്കോ എന്നുവേണ്ട ഇങ്ങേയറ്റം ഒരു പഞ്ചായത്തു പ്രസിഡന്റിന് പോലും വിളിക്കുന്നതിന്‌ മുമ്പേ വിളിക്കുന്നയാൾ പത്തു പ്രാവശ്യം ചിന്തിക്കുകയും വിളിക്കപ്പെടാൻ പോകുന്നയാളുടെ പൂർവചരിത്രം കുറച്ചെങ്കിലും മനസ്സിലാക്കുകയും വേണം . നമ്മൾ ടെലിവിഷനിൽ കാണുന്നവരെല്ലാം യഥാർത്ഥത്തിൽ നമ്മൾ കാണുന്നതുപോലെയുള്ളവരല്ല. രാഷ്ട്രീയക്കാരിൽ 90%വും ജനങ്ങളോട് സഹാനുഭൂതിയുള്ളവരും നല്ലവരുമാണ് . എന്നാൽ അവരിലും പിൻവാതിലിലൂടെ കടന്നുവന്നവരും ഓടുപൊളിച്ചു കടന്നുകൂടിയവരുമായ ദന്തഗോപുരവാസികളും അഹങ്കാരികളുമുണ്ട് . അവരെ വിളിക്കുകയോ വല്ല സഹായവും ആവശ്യപ്പെടുകയോ ചെയ്താൽ നിരാശയായിരിക്കും ഫലം . നാം വിളിക്കുന്നവരുടെ പാരമ്പര്യം , തറവാടിത്തം എന്നിവയെപ്പറ്റി ഒരു ഏകദേശബോധം നല്ലതാണ് . ജനങ്ങളുമായി വലിയ ബന്ധമില്ലാത്തവരെ വിളിക്കാതിരിക്കുകയാകും നന്നാവുക .

    ReplyDelete