Flash News

6/recent/ticker-posts

യൂറോ കപ്പിന്റെ ആരവങ്ങള്‍ക്ക് ഇന്ന് കലാശകൊട്ട്. യൂറോപ്പ്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

Views
യൂറോ കപ്പ്‌ ഫൈനൽ ഇന്ന് രാത്രി 12.30 ന്‌


`ഒരു മാസം നീണ്ടുനിന്ന യൂറോ കപ്പിന്റെ ആരവങ്ങള്‍ക്ക് ഇന്ന് കലാശകൊട്ട്. യൂറോപ്പ്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലാറ്റിന്‍ അമേരിക്കന്‍ കിരീടം ബ്രസീലിനെ തോല്‍പ്പിച്ച്‌ ഇന്ന് അര്‍ജന്റീന നേടി. ഇനി ആരാധകര്‍ക്ക് അറിയേണ്ടത് യൂറോപ്പ് ആര് ഭരിക്കുമെന്നാണ്. ടൂര്‍ണ്ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനവുമായി ഫൈനലിലെത്തിയ ഇംഗ്ലണ്ടും ഇറ്റലിയുമാണ് പരസ്പരം ഫൈനലില്‍ഏറ്റുമുട്ടുന്നത്. ഫുട്‌ബോളിന്റെ ഈറ്റിലമായ ഇംഗ്ലണ്ടിന്റെ സ്വന്തം വെംബ്ലിയിലാണ് മല്‍സരം. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ആദ്യ യൂറോ കപ്പ് ഫൈനലാണിത്. ശക്തരായ നിരയുണ്ടായിട്ടും ഒരു കിരീടം നേടാന്‍ കഴിയാത്ത ദുശ്‌പേര് ഇംഗ്ലണ്ടിന് ഇന്ന് മായക്കണം.
വെംബ്ലിയിലെ ആരാധക പിന്തുണ ഇംഗ്ലണ്ടിന് തന്നെയാണ്.

മറുവശത്ത് ഇറ്റലിയാവട്ടെ 33 മല്‍സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് വരുന്നത്.എന്നാല്‍ 53 വര്‍ഷങ്ങളായുള്ള യൂറോ കപ്പിനായുള്ള കാത്തിരിപ്പ് ഇറ്റലിക്കും ഇന്ന് അവസാനിപ്പിക്കേണ്ടതുണ്ട്. 1968ലാണ് ഇറ്റലി അവസാനമായി യൂറോ ഫൈനലില്‍ കളിച്ചത്. രാത്രി 12.30നാണ് മല്‍സരം. ഹാരി കെയ്‌നും സ്റ്റെര്‍ലിങും തന്നെയാണ് ഇംഗ്ലണ്ട് നിരയുടെ കരുത്ത്. താരസമ്പന്നമാണ് ഇരുടീമും. കരുത്തരായ ജര്‍മ്മനിയെയും ഡെന്‍മാര്‍ക്കിനെയും വീഴ്ത്തി വരുന്നവരാണ് ഇംഗ്ലണ്ട്.

സിറോ ഇമ്മൊബീല, ഫെഡറിക്കോ ചീസ, ഇന്‍സൈന്‍ , ലോക്കറ്റലി, കിയെല്ലിനി എന്നിവരെല്ലാം ഇറ്റലിക്കായി ആദ്യ ഇലവനില്‍ ഇറങ്ങും.```


Post a Comment

1 Comments

  1. അപ്പോൾ നാളത്തെ ഉത്സവവും പടക്കം പൊട്ടിക്കലും കഴിഞ്ഞു മറ്റന്നാൾ രാത്രിയെങ്കിലും ഒന്ന് കിടന്നുറങ്ങാൻ ആരാധകസാറന്മാർ അനുവദിക്കുമോ ആവോ ?. ഈ ഫുട്ബോൾ കളിയിൽ ലോകത്തെ ഏതുകോണിലെ സായിപ്പ് ജയിച്ചാലും മലപ്പുറത്തുകാരന് സമാധാനമായി കിടന്നുറങ്ങാൻ പറ്റില്ല. പടക്കം പൊട്ടിച്ചും ആർത്തുവിളിച്ചും ആരാധകർ ഉറങ്ങാൻ സമ്മതിക്കുകയില്ല . ഭ്രാന്ത് എന്ന് പറവയ്ക്ക്യോ ?.

    ReplyDelete