Flash News

6/recent/ticker-posts

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

Views

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ- വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലാതല അഡൈ്വസറി ബോര്‍ഡും രൂപീകരിക്കും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍ ഉണ്ടായിരുന്നത്. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാരെ തല്‍സ്ഥാനത്ത് നിയമിച്ചാണ് നിയമഭേദഗതി. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായും നിയമിച്ചു.

സ്ത്രീധനത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജില്ലാതലത്തിലെ പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ സ്ത്രീകളെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ താല്‍പ്പര്യപത്രവും ക്ഷണിച്ചു.


Post a Comment

1 Comments

  1. യഥാർത്ഥത്തിൽ ഇപ്പോൾ സ്ത്രീധനം വിവാഹം നടക്കാനുള്ള ഒരു കണ്ടീഷനൊന്നുമല്ല . ആകെ നാലോ അഞ്ചോ പവൻ കൊണ്ട് നുള്ളിതൊലിച്ചുണ്ടാക്കിയ കുറച്ചാഭരണങ്ങൾ കൊണ്ട് വധുവിനെ ആകെയങ്ങു പൊതിയും. കാണുന്നവർക്ക് തോന്നും അത് നൂറോ നൂറ്റമ്പതോ പവൻ സ്വർണ്ണം ഉണ്ടെന്നു . ഇത്‌ വീഡിയോ എടുത്തു C D യിലാക്കി വധുവും വധുവിന്റെ ആൾക്കാരും സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും എന്ന കാര്യം തീർച്ചയാണ് . നിർഭാഗ്യവശാൽ ഇതെങ്ങാനും അൽത്തുൽത്താകുകയും വിവാഹമോചനത്തിലോ ഗാർഹിക / ലെയിംഗ്യ / സ്ത്രീധന / മാനസിക / ശാരീരിക പീഡനക്കേസിലോ ചെന്നവസാനിക്കുകയാണെങ്കിൽ വരന്റെ ആളുകൾ കുടുങ്ങിയത് തന്നെ. മേൽപ്പറഞ്ഞ എല്ലാ പീഡനങ്ങൾക്കുള്ള ശിക്ഷകൾക്ക് പുറമെ നൂറ്റമ്പതോ ഇരുന്നൂറോ pavan സ്വർണ്ണവും അവൻ ഉണ്ടാക്കിക്കൊടുക്കാനോ അല്ലെങ്കിൽ ജയിലിൽ പോകാനോ വരനും വരന്റെ ബന്ധുക്കളും eppozhum thayyaaraayi ഇരുന്നോളണം . ഇത്തരം പുതിയ പുതിയ ആപ്പീസറന്മാരുടെ നിയമനവും പുതിയ പുതിയ നിയമങ്ങളുടെ നിർമാണങ്ങളും വിവാഹിതരായ സ്ത്രീകളുടെ അഹങ്കാരം മിനിറ്റുകൾ തോറും വർദ്ധിച്ചു വർദ്ധിച്ചു ഇപ്പോൾ ഹിമാലയ പർവതത്തിനും മേലെ ആയിരിക്കുന്നു ഭാര്യമാരുടെ അഹങ്കാരം. ഇത്തരം അഹങ്കാരം വൈവാഹികജീവിതത്തിന്റെയും കുടുംബബന്ധങ്ങളുടെയും കെട്ടുറപ്പിനെ ബാധിക്കുകയും ആ തകർച്ച സമൂഹത്തിന്റെ മൊത്തം തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു . നാല് വോട്ടിനുവേണ്ടി സ്ത്രീകളെ അതിരില്ലാതെ സുഖിപ്പിക്കുമ്പോൾ അധികാരികൾ ഒന്നോർക്കണം . " അധികമായാൽ അമൃതും വിഷം. " . ഇങ്ങനെയങ്ങോട്ട് പോയാൽ ഭാവിയിൽ ഒരു കാൽ നൂറ്റാണ്ടിനപ്പുറം നമ്മുടെ നാട്ടിൽ വിവാഹങ്ങളേ നടക്കാത്ത ഒരു ദുരവസ്ഥ വന്നേക്കും . ഇത്രയധികം യാതനകളും ശിക്ഷാഭീഷണികളും ശിക്ഷകളും അനുഭവിക്കാൻ മാത്രം മധുരമനോഹരമനോജ്ഞസുന്ദരമായ ഒരേർപ്പാടൊന്നുമല്ല ഈ വിവാഹം. അതുകൊണ്ട് ഈ കളിപ്പീരിനും ഭീഷണികൾക്കും നിന്നുകൊടുക്കില്ല എന്ന് ഭാവിയിൽ യുവാക്കൾ തീരുമാനിച്ചാൽ ?. അക്കാലം വിവാഹത്തിന് തയാറാകുന്ന പുരുഷന്മാർ ചുരുങ്ങിയത് നാലെണ്ണമെങ്കിലും കെട്ടിക്കോളാ മെന്നു സർക്കാറിലേക്ക് ബോണ്ടെഴുതി കൊടുക്കേണ്ടിവരും. അക്കാലത്ത് നാലും അഞ്ചും പെണ്ണുകെട്ടുന്നവനാകും സൗജന്യറേഷനും പദ്മഭൂഷനും ചത്താൽ ആകാശത്തേക്ക് വെടിയും സർക്കാർ കനിഞ്ഞു നൽകുക . അങ്ങനെയുള്ള നിയമങ്ങൾ നിർമ്മിക്കേണ്ടത് അന്ന് സ്ത്രീകളുടെയും രാഷ്ട്രത്തിന്റെയും ആവശ്യമായി വന്നേക്കും , ഇങ്ങനെ പോയാൽ .

    ReplyDelete