Flash News

6/recent/ticker-posts

മുട്ട പുഴുങ്ങുമ്പോൾ പൊട്ടിപ്പോകാതെയും പെർഫെക്ടായി തൊലിച്ചെടുക്കാനും....

Views

മുട്ട പുഴുങ്ങുമ്പോൾ പലരും നേരിടുന്ന പ്രശ്നമാണ് അത് പൊട്ടിപരക്കുന്നതും തൊലിക്കാൻ പ്രയാസമേറുന്നതും....
പലർക്കും അറിയാവുന്നതാണെങ്കിലും ചിലർ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്.

    
        മുട്ട കഴുകിയ ശേഷം പാത്രത്തിലേക്ക് പതുക്കെ വെച്ച് അത് മൂടത്തക്കവിധം വെള്ളമെടുത്ത് തീ കുറച്ച് വെച്ച് തിളപ്പിക്കാൻ വെക്കുക.5 മിനുട്ടെങ്കിലും ചെറുതീയിൽ കത്തിക്കൊണ്ടിരിക്കണം.പിന്നീട് നന്നായി തിളപ്പിക്കുക.വെളുത്ത നിറത്തിലുള്ള മുട്ടയാണെങ്കിൽ 5 മിനുട്ടും ചുവന്ന നിറത്തിലുള്ളത് 15 മിനുട്ടും വേവിക്കണം.
       ശേഷം തണുത്ത വെള്ളത്തിലേക്ക് മുട്ട മാറ്റിവെക്കുക. ഇനി ഓരോന്നും തൊലിക്കേണ്ടത് പറയാം.
 ഒരു ഗ്ലാസിലേക്ക് മുട്ടയിട്ട് കൈ കൊണ്ട് പൊത്തിപിടിക്കുക.

        ചിത്രത്തിൽ കാണും വിധം നന്നായി കുലുക്കിയ ശേഷം കയ്യിലെടുത്ത് വളരെ ഈസിയായി മുട്ട തൊലിച്ചെടുക്കാം.


Post a Comment

0 Comments