Flash News

6/recent/ticker-posts

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് വിമാന കമ്പനികൾ ആരംഭിച്ചു.!!!

Views
⭕️ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് വിമാന കമ്പനികൾ ആരംഭിച്ചു.!!!

ദുബൈ:ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ചില വിമാന കമ്പനികള്‍. ദുബൈയിലേക്ക് ജൂലൈ 15 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് ചില ഇന്ത്യന്‍ വിമാന കമ്പനികള്‍ ആരംഭിച്ചിരിക്കുന്നത്.

വിസ്താര എയര്‍ലൈന്റെ വെബ്‌സൈറ്റില്‍ മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. ജൂലൈ 15നും 16നുമായി ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ടിങ് ഫ്‌ലൈറ്റിന് 850ദിര്‍ഹം മുതലും നേരിട്ടുള്ള സര്‍വീസുകള്‍ക്ക് 1,100 ദിര്‍ഹം മുതലുമാണ് ജൂലൈ 16ലെ ടിക്കറ്റ് നിരക്ക്. ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ബജറ്റ് വിമാനമായ ഫ്‌ലൈ ദുബൈ എന്നിവയും ജൂലൈ 16 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്


Post a Comment

0 Comments