Flash News

6/recent/ticker-posts

സ്‌കൂട്ടറിന്‌ കൈകാണിച്ച പൊലീസ്‌ ഒന്നു ഞെട്ടി. പ്രത്യേകം ക്യാരിയർ ഘടിപ്പിച്ച രണ്ട്‌ സ്‌കൂട്ടറുകളിൽ യാത്രചെയ്യുന്നത്‌ കുട്ടികളുൾപ്പെടെ 11 പേർ.

Views


മലപ്പുറം:
വാഹന പരിശോധനക്കിടെ സ്‌കൂട്ടറിന്‌ കൈകാണിച്ച പൊലീസ്‌ ഒന്നു ഞെട്ടി. പ്രത്യേകം ക്യാരിയർ ഘടിപ്പിച്ച രണ്ട്‌ സ്‌കൂട്ടറുകളിൽ യാത്രചെയ്യുന്നത്‌ കുട്ടികളുൾപ്പെടെ 11 പേർ. പാഴ്‌വസ്‌തുക്കൾ ശേഖരിച്ച്‌ വിൽപ്പന നടത്തുന്ന തമിഴ്‌നാട്‌ സ്വദേശികളാണ്‌ ഈ ‘സ്‌കൂട്ടർ ട്രെയിനിൽ’ എത്തിയത്‌. ഞായർ ഉച്ചയ്ക്ക്‌ മലപ്പുറം കുന്നുമ്മലിലാണ്‌ സംഭവം. സമ്പൂർണ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയ ദിവസം ഇത്രയുംപേർ ഒരുമിച്ചെത്തിയതോടെ കണ്ടുനിന്നവരും അമ്പരന്നു. സേലം സ്വദേശികളായ ഇവർ കോഴിക്കോട്ടാണ്‌ താമസം. പാഴ്‌വസ്‌തുക്കൾ തേടിയുള്ള യാത്രക്കിടയിൽ ഭക്ഷണം പാകംചെയ്യുന്നതിന്‌ ആവശ്യമായ അരിയും സാധനങ്ങളുമെല്ലാം വണ്ടിയിലുണ്ട്‌.
വഴിയരികിലെ കടത്തിണ്ണകളിൽ വിശ്രമിച്ചാണ്‌ സംഘം മലപ്പുറത്ത്‌ എത്തിയത്‌. പാഴ്‌വസ്‌തുക്കൾ ശേഖരിക്കുന്നതിനാണ്‌ വാഹനത്തിൽ പ്രത്യേകം ക്യാരിയർ സജ്ജീകരിച്ചിട്ടുള്ളത്‌. കൗതുകമേറിയതോടെ സ്ഥലത്തെത്തിയവർ മൊബൈലിൽ വാഹനത്തിന്റെ ചിത്രങ്ങളും പകർത്തി. സാധനങ്ങൾ പരിശോധിച്ച പൊലീസ്‌ വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഇവരുടെ കൈവശമുണ്ടായില്ല. പിന്നീട്‌ സ്റ്റേഷനിൽ ഹാജരാക്കണമെന്ന നിബന്ധനയോടെ വിട്ടയച്ചു. മകളും മരുമക്കളും ഉൾപ്പെടെ രണ്ട്‌ കുടുംബത്തിലെ അംഗങ്ങളാണ്‌ വാഹനത്തിൽ ഉണ്ടായിരുന്നത്‌.




Post a Comment

0 Comments