Flash News

6/recent/ticker-posts

രണ്ടാം ലോക്ക്ഡൗണ്‍; പിഴയായി ലഭിച്ചത് 125 കോടിയോളം രൂപ

Views


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ലോക്ഡൗണില്‍ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. 17.75 ലക്ഷം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കേസുകളുടെ എണ്ണവും പിഴത്തുകയും കേരളാ പൊലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ കണക്കുകള്‍ പരിശോധിച്ചാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് പിരിച്ച തുകയുടെ കണക്ക് ലഭ്യമായത്. ആള്‍ക്കൂട്ടങ്ങള്‍, ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീന്‍ ലംഘനം തുടങ്ങി വിവിധ കാരണങ്ങള്‍ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.



Post a Comment

1 Comments

  1. ഇങ്ങനെ പോയാൽ കോറോണയും covid 19 പ്രോട്ടോകോളും വരുമാനത്തിന്റെ കാര്യത്തിൽ മദ്യത്തെയും ലോട്ടറിയെയും കടത്തിവെട്ടുന്ന കാലം വിദൂരമല്ല . സഖാക്കൾ ബിപ്ലബ കബി (വിപ്ലവ കവി എന്ന് മലയാളത്തിൽ. ബോംഗാളിയിൽ വ ക്ക്‌ പകരം ബ യാണല്ലോ ) എന്ന് വിശേഷിപ്പിക്കുന്ന പബ്ലോ നെരുദയുടെ ഒരു കവിതയുണ്ട് ജനൽ ചില്ലുകൾക്കുള്ളിലൂടെ വരുന്ന പ്രകാശകിരണങ്ങളുടെ ടാക്സ് ഒടുക്കാത്തതിന് സർക്കാർ ജനൽചില്ലുകളുടെ പുറത്ത് കറുത്ത പെയിന്റടിച്ചു പ്രകാശം കിട്ടാതാക്കുന്നു . അപ്പോൾ യുവാക്കൾ പ്രതിഷേധാസൂചകമായും പ്രകാശത്തിന് വേണ്ടിയും സ്വന്തം വീടുകളുടെ ജനൽചില്ലുകൾ (സർക്കാർ കറുത്ത പെയിന്റടിച്ചത് ) കല്ലെടുത്തെറിഞ്ഞു പൊട്ടിക്കുന്നു . പിന്നെ സർക്കാരെവിടെ പെയിന്റടിക്കും?. നെരൂദയും DYFI ക്കാരന്റെ തൊപ്പിയിലും കുപ്പായത്തിലും ദൈവമാക്കി കൊണ്ടുനടക്കുന്ന ചെഗുവേരയും കേരളത്തിലായിരുന്നെങ്കിൽ ഇപ്പോൾ ജീവനോടെ ഇരിക്കുമായിരുന്നോ എന്നത് വേറെ കാര്യം . ഈശ്വരാ എന്തെല്ലാം കാണണം ? . വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തന്നെ കൊന്നു തിന്നുന്നു എന്ന് പണ്ടേതോ ഒരു വിപ്ലവകാരി വിലപിച്ചിട്ടുണ്ട് . ഇവിടെയിതാ വിപ്ലവത്തേ തന്നെ വിപ്ലവം അണ്ണാക്കുതൊടാതെ വിഴുങ്ങുന്നു .

    ReplyDelete