Flash News

6/recent/ticker-posts

ഖിലാഫത്തും സ്വാതന്ത്ര്യസമരവും' ചര്‍ച്ച ഓഗസ്റ്റ് 14ന്

Views മലപ്പുറം | മലബാര്‍ മഹാസമരം ശതാബ്ദി ആചരണം പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഓഗസ്റ്റ് 14ന്  ഖിലാഫത്തും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. വൈകീട്ട് ഏഴരയ്ക്ക് വൈദ്യര്‍ അക്കാദമി ക്ലബ് ഹൗസില്‍ നടക്കുന്ന  ചര്‍ച്ചയില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രഫ. പി. ശിവദാസന്‍, അഡ്വ. രാജേഷ് പുതുക്കാട്, യൂസുഫലി പാണ്ടിക്കാട്, ബഷീര്‍ ചുങ്കത്തറ എന്നിവര്‍ പങ്കെടുക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളില്‍ 100 ലഘുഭാഷണങ്ങള്‍ അക്കാദമി യൂട്യൂബ് ചാനല്‍ വൈദ്യര്‍ ടി വിയില്‍ ആരംഭിച്ചിട്ടുണ്ട്. മലബാര്‍ സമരവുമായി ബന്ധപ്പെട്ട പാട്ടുമുദ്രകളുമുണ്ട്. ലിങ്ക് ലഭിക്കാന്‍ 92071 73451 എന്ന നമ്പറുമായി ബന്ധപ്പെടണം.


Post a Comment

0 Comments