Flash News

6/recent/ticker-posts

ഫസ്റ്റ്‌ബെല്ലില്‍ തിങ്കള്‍ മുതല്‍ പുതിയ സമയക്രമം; ആഗസ്റ്റ് 19മുതല്‍ 23 വരെ അവധിയായിരിക്കും

Views
കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെല്‍2.0ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ചയോടെ പൂര്‍ണമാകും.ആഗസ്ത് 14ന് 1മുതല്‍10വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍പ്രത്യേകമായിസംപ്രേഷണം ചെയ്യും.
നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടര്‍ച്ചയായാണ് ആ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്.ഞായറാഴ്ചഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തില്‍ സംപ്രേഷണം ചെയ്യും.
തിങ്കളാഴ്ച്ച (ആഗസ്റ്റ്16) 6 മുതല്‍10 വരെയുള്ള ക്ലാസുകള്‍ക്ക് ഒരു പിരിയഡ് അധികം ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍10വരെ പത്താം ക്ലാസും(നാല് ക്ലാസുകള്‍) 10മണിക്ക് ഒന്നാം ക്ലാസും 10.30-ന് പ്രീ-പ്രൈമറി ക്ലാസുകളുംആയിരിക്കും. 11 മണി മുതല്‍ ഒരു മണി വരെ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍(ഓരോ ക്ലാസ് വീതം)സംപ്രേഷണം ചെയ്യും.
ആറ്,ഏഴ്,എട്ട്,ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക്1, 2, 3, 4 മണിക്കുമാണ് യഥാക്രമം സംപ്രേഷണം ചെയ്യുക. ഭാഷാ വിഷയങ്ങളുടെ സംപ്രേഷണം5.30-ന് ശേഷമായിരിക്കും.
ആഗസ്റ്റ്19 മുതല്‍23വരെ ഫസ്റ്റ്‌ബെല്‍2.0 ക്ലാസുകള്‍ക്ക് അവധിയായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ.കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യും.പിന്നീട് പ്ലസ് വണ്‍ പൊതു പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ് ടു ക്ലാസുകള്‍ പുനഃരാരംഭിക്കുക.
ക്ലാസുകളും പ്ലസ് വണ്‍ ഓഡിയോ ബുക്കുകളും സമയക്രമവുംwww.firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.


Post a Comment

0 Comments