Flash News

6/recent/ticker-posts

പ്ലസ് വൺ അപേക്ഷ ഈ മാസം 24മുതൽ ഓൺലൈൻ ആയി സമർപ്പിക്കാം..!

Views
നാളെ മുതൽ അപേക്ഷ സ്വീകരിക്കാനുള്ള തീരുമാനം മാറ്റി.
തിരുവനതപുരം:പ്ലസ് വൺ പ്രവേശത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24ന് സ്വീകരിച്ചു തുടങ്ങും. നാളെ മുതൽ അപേക്ഷ സ്വീകരിക്കനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രൊസ്പെക്ടിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ്  നീട്ടിയത്.
സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാതലത്തിൽ ഭേദഗതി വരുത്തിയ പ്രൊസ്പെക്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക.
കഴിഞ്ഞ വർഷത്തെ പോലെ വിദ്യാർഥികളില്ലാത്ത ഹയർസെക്കന്ററി കോഴ്സുകൾ കുട്ടികൾ ഏറെ ഉള്ള ജില്ലയിലേക്ക് മാറ്റുന്നത് സർക്കാറിന്റെ പരിഗണനയിലുണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വൺ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ ഈ കാര്യത്തിൽ തീരുമാനിക്കാൻ സാധിക്കൂ. ഏതൊക്കെ ജില്ലയിൽ സീറ്റ്‌ കുറവുണ്ടെന്നും കുട്ടികൾ ഇല്ലാതെ ഉണ്ടെന്നും അറിയണമെങ്കിൽ പ്ലസ്  വൺ ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കണം.
ചില ജില്ലകളിൽ പഠിക്കാൻ കുട്ടികളില്ലാത്തപ്പോൾ മറ്റു ചില ജില്ലകളിൽ പഠിക്കാൻ സീറ്റ്‌ ഇല്ലാത്ത അവസ്ഥയാണ്. കുട്ടികളില്ലാത്ത സ്കൂളിൽ അദ്ധ്യാപകരെ നൽകാനാവില്ല, സീറ്റില്ലാത്തടത്തു പുതിയ കോഴ്സ് അനുവദിക്കാൻ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ ഇത്തവണയും പ്രാദേശികമായി ക്രമീകരണം ഉണ്ടാകും


Post a Comment

0 Comments