Flash News

6/recent/ticker-posts

പഴയ ഫോണുകൾക്ക് നിയന്ത്രണം, സെപ്റ്റംബർ 27 മുതൽ സൈൻ ഇൻ അനുവദിക്കില്ലെന്ന് ഗൂഗിൾ

Views

   
വളരെ പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ സെപ്റ്റംബര്‍ 27 മുതല്‍ നേരിട്ട് ഗൂഗിള്‍ സൈന്‍-ഇന്‍ സാധ്യമാവില്ലെന്ന് മുന്നറിയിപ്പ്. ജിമെയിലിലേക്ക് പ്രവേശിക്കാനും, സൈന്‍-ഇന്‍ ചെയ്ത് യൂട്യൂബ് കാണാനും സാധിക്കില്ല. ആന്‍ഡ്രോയിഡ് 2.3.7 വേര്‍ഷന്‍ വരെയുള്ളതില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കായിരിക്കും പ്രശ്‌നം നേരിടുക. ഗൂഗിളിന്റെ മിക്ക സേവനങ്ങളും ആപ്പുകളും ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല.

നിങ്ങളുടെ പഴയ ഫോണിനോ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾക്കോ പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് (3.0+) അപ്‌ഡേറ്റ് ചെയ്യാനുള്ള ശേഷിണ്ടെങ്കിൽ തുടർന്നും ഗൂഗിളിന്റെ സേവനങ്ങളെല്ലാം ലോഗിൻ ചെയ്ത് ഉപയോഗിക്കാം. ഇല്ലെങ്കിൽ ചില സേവനങ്ങൾക്ക് നിയന്ത്രണം വരും. പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് പെട്ടെന്ന് മാറുന്നതാണ് നല്ലതെന്നും ഗൂഗിൾ അറിയിച്ചു.

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയാണിത്. ആൻഡ്രോയിഡ് 2.3.7 അല്ലെങ്കിൽ അതിൽ താഴെയുള്ള ആൻഡ്രോയിഡ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ 2021 സെപ്റ്റംബർ 27 മുതൽ സൈൻ ഇൻ ചെയ്യാൻ അനുവദിക്കില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ഏകദേശം പത്ത് വർഷം മുൻപ് പുറത്തിറങ്ങിയതാണ് ആൻഡ്രോയിഡ് 2.3.7 പതിപ്പ്.

അതേസമയം, ഫോൺ പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് (3.0+) അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ബ്രൗസറുകള്‍ വഴി ജിമെയിലും മറ്റും ആക്‌സസ് ചെയ്യാമെന്നും പറയുന്നു. പഴയ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ജിമെയില്‍, ഗൂഗിള്‍ സേര്‍ച്ച്, ഗൂഗിള്‍ഡ്രൈവ്, യൂട്യൂബ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ബ്രൗസറുകള്‍ വഴിയായിരിക്കും അനുവദിക്കുക എന്നും മുന്നറിയിപ്പിലുണ്ട്.


Post a Comment

3 Comments

  1. ഈയുള്ളവനൊന്നും മനസിലായില്ല. എന്ടജനീ android 237 . എന്താണീ ആൻഡ്രോയ്ഡ് 3.0 + ? . ഇപ്പോഴുള്ള മൊബൈൽ ഫോൺ കടലിലേക്കേറിഞ്ഞു വേറൊരു പതിനായിരം പണ്ടാറടക്കേണ്ടി വരുമോ ഈശ്വരാ ?.

    ReplyDelete
  2. ചങ്കിൽക്കൊള്ളുന്ന REPLY ആയിപ്പോയി യേമാനേ . എന്നാലും സത്യം സത്യമായി ബോധിപ്പിച്ചതിനു വളരെ നന്ദിയുണ്ട് .

    ReplyDelete