Flash News

6/recent/ticker-posts

ഖത്തര്‍ ലോകകപ്പ് വോളണ്ടിയര്‍ പ്രോഗ്രാമില്‍ ചേരാന്‍ 380,000-ത്തിലധികം അപേക്ഷകള്‍

Views
ദോഹ: അടുത്ത വര്‍ഷം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ വോളണ്ടിയര്‍ ആവാന്‍ 380,000-ത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി സുപ്രീം കമ്മറ്റി അറിയിച്ചു. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ സന്നദ്ധസേവന വിഭാഗം ഡയറക്ടര്‍ നാസര്‍ അല്‍-മുഗൈസിബ് ആണ് ഇക്കാര്യം പറഞ്ഞത്.

2018 സെപ്റ്റംബറില്‍ സുപ്രീം കമ്മിറ്റി വോളണ്ടീയര്‍മാരെ ആവശ്യപ്പെട്ടു കൊണ്ട് ആഗോള തലത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചത് മുതല്‍ മികച്ച രീതിയില്‍ പ്രതികരണങ്ങളുണ്ടായി. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയും താല്‍പ്പര്യവും വോളണ്ടീയര്‍ പ്രോഗ്രാം ആകര്‍ഷിച്ചിട്ടുണ്ട്. 

അടുത്ത വര്‍ഷം ലോകകപ്പില്‍ 20,000 സന്നദ്ധപ്രവര്‍ത്തകരുടെ അനുഭവങ്ങളില്‍ നിന്നും കഴിവുകളില്‍ നിന്നും പ്രയോജനം നേടാന്‍ സുപ്രീം കമ്മറ്റി പദ്ധതി തയ്യാറാക്കി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ മികച്ച രീതിയില്‍ ലോക കപ്പ് നടത്താന്‍ സുപ്രീം കമ്മറ്റിക്കാവും. കൊവിഡിന് ശേഷം ലോകത്തിനേകുന്ന പുത്തന്‍ ഉണര്‍വായിരിക്കും ഖത്തര്‍ ലോകകപ്പെന്നും അല്‍ നാസര്‍ പ്രാദേശിക പത്രത്തിനോട് പറഞ്ഞു.


Post a Comment

0 Comments