Flash News

6/recent/ticker-posts

എസ് എം എ രോഗം ബാധിച്ച രണ്ട് കുഞ്ഞുങ്ങളുടെ സ്നേഹചുംബത്തിന് മുന്നിൽ കോടികളേക്കാൾ മൂല്യവത്തായി.

Views

കണ്ണൂർ: എസ് എം എ രോഗം ബാധിച്ച രണ്ട് കുഞ്ഞുങ്ങളുടെ സ്നേഹചുംബത്തിന് മുന്നിൽ കോടികളേക്കാൾ മൂല്യവത്തായി.മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദും സമാന രോഗമുള്ള ചപ്പാരപ്പടവിലെ ഖാസിമുമാണ് തിരുവോണ നാളിൽ സംഗമിച്ചത്.മുഹമ്മദിന്റെ ചികിത്സക്കാവശ്യമായ 18 കോടി രൂപ ആറ് ദിനം കൊണ്ട് സമാഹരിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, ഖാസിമിന്റെ ചി കിത്സക്കാവശ്യമായ ജനകീയ ഫണ്ട് സമാഹരണം ഒരു മാസ മാകാറായിട്ടും വെറും 12 കോടി രൂപ മാത്രമേ കണ്ടെത്താൻ ക ഴിഞ്ഞിട്ടുള്ളൂ. 

അതിൽ തന്നെ 8.5 കോടി രൂപ മുഹമ്മദിൻ്റെയും അഫ്രയുടെയും ചികിത്സ ചെലവ് കഴിച്ച് ബാക്കി വരുന്നതിൽ നിന്നും ഖാസിമിനായി നൽകുമെന്ന് പ്രഖ്യാപിച്ച തുകയാണ്. ഖാസിം ചികിത്സാ സഹായ കമ്മിറ്റിക്ക് സംഭാവനയായി ലഭിച്ചത് നാല് കോടി രൂപ മാത്രമാണ്.  
തന്റെ ചികിത്സക്കാവശ്യമായ തുകയിൽ വലിയൊരു പങ്ക് നൽകാൻ സന്മനസ് കാണിച്ച മാട്ടൂലിലെ മുഹമ്മദിന്റെ  
ചികിത്സാ കമ്മിറ്റിയെ നേരിട്ട് നന്ദി അറിയിക്കാൻ കൂടിയാണ് ചാപ്പാരപ്പടവിലെ ഖാസിമിൻ്റെ ചികിത്സാ 
ചികിത്സാ കമ്മിറ്റിയും കുടുംബവും കുഞ്ഞിനൊപ്പം മാട്ടൂലിലെത്തിയത്. ഖാസിം സഹായ കമ്മിറ്റി പിന്നീട് മാട്ടൂൽ ചികിത്സാ സഹായ കമ്മിറ്റി ചെയർ പേഴ്സൺ കൂടിയായ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദ്, ജനറൽ ജനറൽ കൺവീനർ ടി.പി അബ്ബാസ് ഹാജി എന്നിവരെയും സന്ദർശിച്ചു


Post a Comment

0 Comments