Flash News

6/recent/ticker-posts

എല്ലാ എമിറേറ്റിലെ വിസക്കാർക്കും ഇന്ന് മുതൽ ദുബായ് എയർ പോർട്ടിൽ വന്നിറങ്ങാമെന്ന് എയർ ഇന്ത്യ എക്സ്പ്രസും

Views
എല്ലാ എമിറേറ്റിലെ വിസക്കാർക്കും ഇന്ന് മുതൽ ദുബായ് എയർ പോർട്ടിൽ വന്നിറങ്ങാമെന്ന് എയർ ഇന്ത്യ എക്സ്പ്രസും..

യു എ ഇയിലെ ഏത് എമിറേറ്റിലെ വിസക്കാർക്കും ഇന്ന് ഓഗസ്റ്റ് 30 മുതൽ ദുബായ് എയർപോർട്ടിൽ വന്നിറങ്ങാമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു .
എംപ്ലോയ്മെന്റ് വിസ , ഷോർട്ട് സ്റ്റേ / ലോങ്ങ് സ്റ്റേ വിസകൾ , വിസിറ്റ് വിസ , പുതിയതടക്കമുള്ള റസിഡന്റ് വിസകൾ എന്നിങ്ങനെയുള്ള ഏത് എമിറേറ്റിൽ നിന്നുള്ള വിസക്കാർക്കും ദുബായ് എയർ പോർട്ടിൽ വന്നിറങ്ങാനാകും . ദുബായ് ഒഴികെയുള്ള മറ്റുള്ള എമിറേറ്റിലെ വിസക്കാർ ICA അപ്പുവൽ എടുത്തിട്ടായിരിക്കണം ദുബായ് എയർ പോർട്ടിൽ വന്നിറങ്ങേണ്ടത് . ദുബായ് വിസക്കാർ ഗദർഫാ അപ്പ്രൂവൽ എടുത്തിരിക്കണം . വാക്സിൻ സംബന്ധിച്ചുള്ള ഒരറിയിപ്പും ഈ അറിയിപ്പിൽ അറിയിച്ചിട്ടില്ല . 48 മണിക്കൂർ സാധുതയുള്ള  QR കോഡോട് കൂടിയ നെഗറ്റീവ് PCR റിസൾട്ട് ഹാജരാക്കുകയും വിമാനം പുറപ്പെടുന്നതിന് 6 മണിക്കൂറിനുള്ളിൽ എടുക്കുന്ന റാപ്പിഡ് PCR ടെസ്റ്റിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നവർക്കാണ് യു എ ഇ യിലേക്ക് പുറപ്പെടാൻ അർഹതയുണ്ടാകുക .
എന്നാൽ യു എ ഇ യിലേക്ക് വരുന്ന വിസിറ്റ് വിസ / ടൂറിസ്റ്റ് വിസക്കാർ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം

_________________________


Post a Comment

0 Comments