Flash News

6/recent/ticker-posts

പെൺകുട്ടിയോട് വാട്സപ്പ് ചാറ്റ്:മലപ്പുറത്ത് നിയമം കയ്യിലെടുത്ത് വീണ്ടും ആക്രമം

Views


മലപ്പുറം : മലപ്പുറത്ത് വീണ്ടും സദാചാര ആക്രമണം. മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. 

സൽമാനുൽ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കൾ ആക്രമിച്ചത്. ഒരു പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മർദ്ദനം. 

വീഡിയോ കാണുക👇




ഇയാളെ മർദ്ദിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി അക്രമി സംഘം പ്രചരിപ്പിക്കുകയും ചെയ്തു. സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. 

മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.


Post a Comment

0 Comments