Flash News

6/recent/ticker-posts

യുവാവിൻ്റെ മൊബൈൽ തട്ടിപ്പറിച്ച് തത്ത എടുത്ത വീഡിയോ വൈറൽ..!

Views
                  ✍️NSNM- PALANI

മൊബെെലിൽ ഫോട്ടോ എടുക്കാനും വീഡിയോ പകർത്താനും എല്ലാവരും സമർത്ഥരാണ്. എന്നാൽ, അത് മറ്റൊരാളുടെ ഫോൺ തട്ടിപ്പറിച്ചെടുത്താണെങ്കിലോ...?!! അതും ഒരു തത്തക്കിളി..!!
      മൊബൈലുമായി പുറത്ത് നിൽക്കുന്ന യുവാവിൻ്റെ കയ്യിൽ നിന്നും ഒരു തത്ത മൊബെെൽ തട്ടിപ്പറിച്ച് ദൂരേക്ക് പറന്നു.പിടുത്തത്തിൽ മൊബൈൽ കാമറ ഓണായി.കാലിലൊതുക്കിയ  മൊബൈലിൽ വീഡിയോ ചിത്രങ്ങൾ പതിഞ്ഞു. തത്തക്ക് പിറകെ ഒരാള്‍ ഓടുന്നത് കാണാം. ഈ പക്ഷി ഏകദേശം ഒരു മിനിറ്റോളം അവിടെയുള്ള ചുറ്റുപാട് മുഴുവൻ പറന്ന് വിശാലമായ കാഴ്ച തന്നെയാണ് മൊബൈലിൽ പകർത്തിയത്.വീടുകളും മേൽക്കൂരകളും റോഡുകളും ഉൾപ്പെടെ എല്ലാം പിടിച്ചെടുത്തു.ഒരു ബാൽക്കണിയുടെ മുകളിൽ തത്ത ഒരു നിമിഷം ഇരുന്നു.പക്ഷേ, ആളുകൾ വിളിച്ച് കൂവുന്നത് കേട്ട് അത് അവിടെ നിന്നും വീണ്ടും പറന്ന് പോവുകയാണുണ്ടായത്.പറക്കുന്നതിനിടെ തത്തയുടെ ശബദവും ചിറകടി ശബ്ദവും വീഡിയോയിൽ വ്യക്തമായി കേൾക്കാം.

വീഡിയോ കാണുക👇


തത്ത പറന്ന് 
ഒരു കാറിന് മുകളിൽ  ഇരിക്കുന്നതോടെ വീഡിയോ കാമറ ഓഫ് ആകുകയും വീഡിയോ അവസാനിക്കുകയും ചെയ്തു. പിന്നീട് പക്ഷി മൊബൈൽ ഉപേക്ഷിച്ച് പറക്കുകയാണുണ്ടായത്.


Post a Comment

1 Comments

  1. തത്തക്ക് തത്തയുടെ തന്നെ പേരിൽ "വീഡിയോഗ്രാഫർ ഓഫ് ദി ഇയർ" എന്നൊരു അവാർഡ് ഏർപ്പെടുത്തി അതിന്റെ 2021 ലെ പ്രഥമപുരസ്കാരം തത്തയെ തേടിപ്പിടിച്ചു കൊണ്ടുവന്നു നൽകണം .

    ReplyDelete