Flash News

6/recent/ticker-posts

ആളുകൾ കുളിക്കാനിറങ്ങുന്ന പുഴയിൽ കൂറ്റൻ മുതല;‍ പരിഭ്രാന്തരായി നാട്ടുകാർ

Views പിണങ്ങോട് : എടത്തറക്കടവ് പുഴയിൽ മുതലയെ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെയാണ് കൽപറ്റ-പടിഞ്ഞാറത്തറ റോഡിലെ എടത്തറക്കടവ് പാലത്തിൽ നിന്ന് 200 മീറ്റർ അകലെ പുഴയുടെ കരയ്ക്ക് കൂറ്റൻ മുതലയെ കണ്ടത്. വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഒച്ച വച്ചതിനെ തുടർന്ന് മുതല പുഴയിലേക്ക് ഇറങ്ങി. ജനവാസ കേന്ദ്രമായ ഈ പ്രദേശത്ത് ഒട്ടേറെ ആളുകൾ അലക്കാനും കുളിക്കാനും കാലികളെ കുളിപ്പിക്കാനും എത്താറുണ്ട്. 4 വർഷം മുൻപും ഇതേ സ്ഥലത്ത് മുതല എത്തിയിരുന്നു.


Post a Comment

1 Comments

  1. നാലുവർഷം മുമ്പും മുതലയെ ഇവിടെ കണ്ടതായി സൂചനയുണ്ട് . അപ്പോൾ മുതല വില്ലേജ് ആപ്പീസിലേക്കോ താലൂക്കാപ്പീസിലേക്കോ നാലുകൊല്ലം മുമ്പ് കൊടുത്ത അപേക്ഷയെപ്പറ്റി അന്വേഷിക്കാൻ വന്നതായിരിക്കണം .
    മുതലയുമായി ഒരു അഭിമുഖം നടത്തിനോക്കൂ . മിക്കവാറും ഒരു വരുമാനസർട്ടിഫിക്കട്ടിനോ നേറ്റിവിറ്റി സർട്ടിഫിക്കട്ടിനോ വേണ്ടി വന്നതായിരിക്കും . കാര്യമാക്കേണ്ട . പഹയൻ നടക്കട്ടെ , ഒരു നാല് കൊല്ലം കൂടി. ഒരു സർട്ടിഫിക്കേറ്റ് എഴുതാൻ സാധാരണഗതിയിൽ ഒരുകൊല്ലം മുതൽ അഞ്ചുകൊല്ലം വരേ സമയമെടുക്കും എന്ന കാര്യം മുതലക്കറിയില്ലല്ലോ .

    ReplyDelete