Flash News

6/recent/ticker-posts

"സർക്കാറേ കനിയുക....!' ഖാസിം മോനും ജീവിക്കണം...'മുഹമ്മദിൻ്റെ ബാക്കി തുക പിടിച്ചെടുക്കരുതേ...'

Views


                   ✍️ NSNM-PALANI

ഖാസിം മോൻ ചിരിക്കുകയാണ്‌...... കിന്നരിപ്പല്ലുകൾ കാണിച്ച് തനിക്ക് വന്ന് പെട്ട വിപത്തിനെ കുറിച്ചറിയാതെ കിലുകിലേ ചിരിച്ച് സംസാരിക്കുമ്പോൾ ഹൃദയം പൊട്ടിപ്പോകുകയാണ്...! ഇനി വെറും 38 ദിവസങ്ങൾ മാത്രമാണ് രണ്ട് വയസ്സ് തികയാൻ ഈ കുരുന്നിനുള്ളത്. അതിന് മുമ്പ് 18 കോടി രൂപ സ്വരൂപിച്ച് മരുന്നിന് അപേക്ഷിച്ച് പതിനഞ്ച് ദിവസത്തോളം മരുന്നിനായി കാത്തിരിക്കാൻ സമയമില്ല...! രണ്ട് വയസ്സിന് മുമ്പ് ഈ മരുന്ന് കുട്ടിക്ക് നൽകിയാൽ രക്ഷ നേടാം...
       സ്പൈനൽ മസ്കുലാർ അട്രോഫി എന്ന മാരക രോഗത്തിന് ശാസ്ത്രലോകം കണ്ടെത്തിയ വാക്സിന് 18 കോടി രൂപ വിലയാണെന്ന് ഇന്ന് എല്ലാവർക്കും അറിയാവുന്ന സത്യമാണ്.

വീഡിയോ കാണുക👇



       കണ്ണൂരിലെ മാട്ടൂർ സ്വദേശി മുഹമ്മദ് എന്ന ഒന്നര വയസ്സുകാരനിൽ നിന്നാണ് കേരള ജനത ഈ രോഗത്തെ അറിയുന്നത്.18 കോടി സമ്പാദിക്കാൻ ജാതിഭേദമതമന്യേ ജനം ഒന്നടങ്കം നെട്ടോട്ടമോടി. ഒരാഴ്ചകൊണ്ട് ആ ഭീമമായ തുക സമാഹരിക്കാൻ നമ്മുടെ സമൂഹത്തിന് കഴിഞ്ഞു.
           മുഹമ്മദിന് മരുന്ന് ലഭിച്ച ശേഷമാണ് പെരിന്തൽമണ്ണ ഇമ്രാൻ എന്ന 6 മാസം പ്രായമായ കുഞ്ഞിനും ഈ രോഗമുള്ളതായി നമ്മൾ അറിയുന്നത്. അപ്പോഴും ജനം എല്ലാം മറന്ന് പ്രവർത്തിച്ചു. പക്ഷേ, 14 കോടി സമാഹരിച്ച ശേഷം ഇമ്രാൻ ഈ ലോകത്തോട് വിട പറഞ്ഞു. 18 കോടി രൂപയിൽ 6 കോടി കേന്ദ്ര ഗവൺമെൻ്റിൻ്റെ നികുതിയാണത്രേ.... ആ നികുതി

വീഡിയോ കാണുക👇




 ഒഴിവാക്കിക്കൊടുത്തിരുന്നെങ്കിൽ ഇമ്രാൻ എന്ന കുഞ്ഞു പൈതലിനെ രക്ഷിക്കാനാകുമായിരുന്നില്ലെ... ( വിധിയുടെ താളുകളിൽ ആ കുഞ്ഞിൻ്റെ ആയുസ്സ് എഴുതപ്പെട്ടത് ഇവിടെ വരെയാണെങ്കിലും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് കനിവുണ്ടായില്ല എന്ന് പറയാം.)
       ഖാസിം മോന് ജീവിക്കണം... അവൻ്റെ പാൽ പുഞ്ചിരിയും കുഞ്ഞുവായിലെ വലിയ വർത്തമാനങ്ങളും ഇനിയും കേൾക്കണം.മുഹമ്മദിന് വേണ്ടി 18 കോടിക്കായി നെട്ടോട്ടമോടി സമ്പാദിച്ചത് 46.78 കോടി രൂപയാണ്.ഇതിൽ ഇ.ടി മുഹമ്മദ് ബഷീർ എം എൽ എയുടെ ഇടപെടൽ മൂലം കേന്ദ്ര നികുതി ഒഴിവാക്കിയത് അഭിനന്ദനാർഹമാണ്. എന്നാൽ, ഏറെ സങ്കടകരമായ ഒരു വാർത്ത കേട്ടു.
 മുഹമ്മദിൻ്റെ ചികിത്സക്കാവശ്യമായ പണത്തിൻ്റെ ബാക്കി വരുന്നത് സർക്കാർ ഏറ്റെടുക്കുകയാണെന്ന്.  കേട്ടത് സത്യമാണെങ്കിൽ  ഒരപേക്ഷയുണ്ട്. 
  "പ്രിയപ്പെട്ട സർക്കാറേ...,
 ഖാസിം മോനും ജീവിക്കണം..... 
അവനും കളിച്ച് ചിരിച്ച് ഓടിച്ചാടി നടക്കണം...
18 കോടി രൂപക്കപ്പുറം മുഹമ്മദിന് സ്വരൂപിച്ച പണം തന്നെയുണ്ടല്ലോ.....
 അത് പിടിച്ച് പറിക്കരുതേ....
അത് കൈവശം വെക്കുന്നത് അന്യായമാണ്....
നിശ്കളങ്കനായ ഒരു കുഞ്ഞിനോടുള്ള ക്രൂരതയാണ്...
അങ്ങേയറ്റം താഴ്മയോടെ അപേക്ഷിക്കുകയാണ്...
 ഇനി വെറും 38 ദിവസങ്ങളേ ബാക്കിയുള്ളൂ.....
ദയവായി ഖാസിം മോനെ രക്ഷിക്കണം....!"


Post a Comment

0 Comments