Flash News

6/recent/ticker-posts

വനിതാ കെ.എം.സി.സി.കരിയർ ഗൈഡൻസ് വെബ്ബിനാർ ശ്രദ്ധേയമായി

Views
ദുബായ്: പുതിയ കാലഘട്ടത്തിനുതകുന്ന വിദ്യാഭ്യാസ രീതികളും, മേഖലകളും ചർച്ച ചെയ്യപ്പെട്ട ദുബൈ കെഎംസിസി വനിതാ വിങ് കരിയർ ഗൈഡൻസ് വെബ്ബിനാർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്രദമായി.കോവിഡ് സാഹചര്യത്തിൽ നടക്കുന്ന പഠനവും പരീക്ഷാ രീതികളും സംബന്ധമായ  ആശങ്കകൾക്കും വ്യാകുലതകൾക്കും സംശയ നിവാരണത്തിനുള്ള വേദിയും വെബ്ബിനാറിലുടെ സജ്ജമാക്കിയിരുന്നു. ഇന്ത്യയിലും ഗൾഫ് നാടുകളിലുമായി കരിയർ ഗൈഡൻസ് രംഗത്ത് നിരവധി വേദികൾ ഒരുക്കിയ ഇൻസ്പെയർ എഡു സൊലൂഷൻസ് എന്ന സ്ഥാപനവുമായി കൈകോർത്താണ് ദുബൈ കെ.എം.സി.സി വനിതാ വിംഗ് ചടങ്ങ് ഒരുക്കിയത്.ദുബായ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചെർക്കള ഉത്ഘാടനം നിർവഹിച്ചു.  

വീഡിയോ കാണാം👇



സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയ ടി.എൻ.എം.ഓൺലൈൻ സൊല്യൂഷൻസ് എം.ഡി ,
ടി.എൻ.എം.ജവാദ് മുഖ്യാതിഥി ആയിരുന്നു.വനിതാ കെ.എം.സി.സി.ആക്ടിംഗ് പ്രസിഡൻ്റ് മുംതാസ് യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു.

പ്രമുഖ ട്രൈനർ എം.കെ.അശ്വിൻ ബാബു,പുതു വിദ്യാഭ്യാസ രീതികളും, കോഴ്സുകളും സംബന്ധമായ വിശദമായ ചർചകൾക്ക് നേതൃത്വം നൽകി.
വനിതാ കെ.എം.സി.സി. ഭാരവാഹികളായ സഫിയ മൊയ്‌ദീൻ ,നാസിയ ഷബീർ,നജ്മ സാജിദ്,എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റീന സലിം സ്വാഗതവും കോഓർഡിനേറ്റർ സറീന ഇസ്മായിൽ നന്ദിയും പറഞ്ഞു.

     ✍️   റിപ്പോര്ട്ട് :
ദുബൈയിൽ നിന്നും
മുജീബ് കോട്ടക്കൽ


Post a Comment

0 Comments